കേരളം

kerala

'ജനങ്ങളെ അദ്ദേഹം സ്നേഹിച്ചു, ജനങ്ങള്‍ അദ്ദേഹത്തെയും'; ഉമ്മന്‍ ചാണ്ടിയെ ഹൃദയം കൊണ്ട് അനുസ്‌മരിച്ച് മാര്‍ ജോർജ് ആലഞ്ചേരി

ETV Bharat / videos

Oommen Chandy | 'ജനങ്ങളെ അദ്ദേഹം സ്നേഹിച്ചു, ആളുകള്‍ തിരിച്ചും' ; ഉമ്മന്‍ ചാണ്ടിയെ ഹൃദയം കൊണ്ട് അനുസ്‌മരിച്ച് മാര്‍ ജോർജ് ആലഞ്ചേരി - മുൻ മുഖ്യമന്ത്രി

By

Published : Jul 18, 2023, 10:26 PM IST

എറണാകുളം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരി. അമ്പത്തിമൂന്ന് വർഷം എംഎൽഎ എന്ന നിലയിലും രണ്ടുപ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മൻ ചാണ്ടി ചെയ്‌ത സേവനങ്ങള്‍ കേരള ജനതയ്ക്ക് വിസ്‌മരിക്കാൻ കഴിയില്ല. ജനങ്ങളെ അദ്ദേഹം സ്നേഹിച്ചു, കേരളത്തിലെ ജനം അദ്ദേഹത്തെയും സ്നേഹിച്ചു. പുതുപ്പള്ളിയുടെ സ്വന്തമായിരുന്നു അദ്ദേഹമെന്നും കർദിനാൾ ജോർജ് ആലഞ്ചേരി അനുസ്‌മരിച്ചു. അദ്ദേഹം വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും എങ്ങനെ നിർവഹിച്ചു എന്നതാണ് നമ്മളെ വിസ്‌മയിപ്പിക്കുന്നത്. അദ്ദേഹം ജനപ്രിയനും ജനങ്ങൾക്ക് വേണ്ടി തന്നെ സമർപ്പിച്ച വ്യക്തിയുമായിരുന്നു. അദ്ദേഹത്തെ സമീപിച്ചവർക്കെല്ലാം ഹൃദ്യമായ അനുഭവമാണ് ഉണ്ടായതെന്നും രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഇടയിൽ അദ്ദേഹം ആചാര്യനായിരുന്നുവെന്നും മാര്‍ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. ഭരണപക്ഷ പ്രതിപക്ഷ വേർതിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കാണാനും പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നുവെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി എപ്പോഴും കർമ്മനിരതനായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം അനുസ്‌മരിച്ചു. അതേസമയം ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ കെസിബിസിയും അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍, അമ്പത്തിമൂന്ന് വര്‍ഷക്കാലം ജനപ്രതിനിധി, രണ്ട് പ്രാവശ്യം മുഖ്യമന്ത്രി എന്നിങ്ങനെ കേരള ജനതയുടെ ഹൃദയത്തില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം വലുതാണെന്നും കെസിബിസി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

ABOUT THE AUTHOR

...view details