ദേശീയപാതയിൽ അപകടകരമായ രീതിയിൽ ബൈക്കോടിച്ച് യുവാവ്; കേസെടുത്ത് ആര്‍ടിഒ - ബൈക്ക്
തൃശൂർ : മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിൽ അപകടകരമായ രീതിയിൽ ബൈക്കോടിച്ച യുവാവിനെതിരെ കേസ്. ഇരിങ്ങാലക്കുട സ്വദേശി ഷാഹുൽ ആണ് ദേശീയപാതയിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയത്. ദേശീയപാതയിൽ കറുകുറ്റി ഭാഗത്ത് വച്ച് യുവാവ് ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മറ്റ് വാഹന യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ ആക്‌സിലേറ്റർ കൂട്ടിക്കൊടുത്തുകൊണ്ടായിരുന്നു ഇയാളുടെ യാത്ര. മുന്നിലുണ്ടായിരുന്ന കെഎസ്‌ആർടിസി ബസ് ഡ്രൈവറെ ഇയാൾ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് കിലോമീറ്ററുകളോളം ഇയാൾ കൈവിട്ട് ബൈക്കോടിക്കുകയായിരുന്നു. ഇതിനിടെ പലതവണ ബൈക്ക് നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിക്കാൻ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വാഹനം ഓടിക്കുന്നതിനിടെ തന്നെ മറ്റൊരു വാഹനത്തിൽ ചവിട്ടാൻ ശ്രമിക്കുന്നതും മറ്റ് യാത്രക്കാരോട് കൈചൂണ്ടിക്കൊണ്ട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. പിന്നിൽ വന്ന വാഹനത്തിലെ യാത്രക്കാരാണ് യുവാവിന്‍റെ അഭ്യാസ പ്രകടനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയത്. ഇരിക്കാലക്കുട ആർടിഒയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്. ഇയാളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തു.
Also read :CCTV Visual| നടുറോഡില്‍ ബൈക്ക് അഭ്യാസം, വിദ്യാര്‍ഥിനിയെ ഇടിച്ചിട്ട് 18കാരന്‍; ലൈസന്‍സ് റദ്ദാക്കും