VIDEO| ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിയെ ക്രൂരമര്‍ദനത്തിനിരയാക്കി അധ്യാപകന്‍ - madhya pradesh
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ കോച്ചിംഗ് ക്ലാസിൽ വിദ്യാർഥിയെ മർദിക്കുന്ന അധ്യാപകന്‍റെ വീഡിയോ വൈറലാകുന്നു. വിദ്യാർഥിയുടെ മുതുകില്‍ അധ്യാപകന്‍ പലതവണ അടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ക്ലാസിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികളാണ് വീഡിയോ ഷൂട്ട് ചെയ്‌തത്. ക്ലാസിലെ രണ്ട് വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായെന്നും തുടര്‍ന്നാണ് അധ്യാപകന്‍ മര്‍ദിച്ചതെന്നുമാണ് പുറത്ത് വരുന്ന വിവരം. അധ്യാപകനെതിരെ അധികൃതര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Last Updated : Feb 3, 2023, 8:27 PM IST