കശ്‌മീരിലെ മഞ്ഞില്‍ കളിച്ച് രാഹുലും പ്രിയങ്കയും - പ്രിയങ്ക ഗാന്ധി
ശ്രീനഗര്‍:കനത്ത മഞ്ഞ് വീഴ്‌ചയ്‌ക്കിടെയാണ് കശ്‌മീരില്‍ കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം നടന്നത്. സമാപന സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മഞ്ഞില്‍ കളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.
മഞ്ഞുകട്ടകള്‍ വാരിയെടുത്ത് കൈ പിന്നില്‍ കെട്ടി പതിയെ പ്രിയങ്കയുടെ അടുത്തേക്കെത്തി രാഹുല്‍, അവ സഹോദരിയുടെ തലയിലിട്ട് ഓടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ രാഹുലിനെ വിടാന്‍ പ്രിയങ്കയും തയ്യാറായിരുന്നില്ല. സഹോദരനെ ഓടിച്ചിട്ട് പിടിച്ച പ്രിയങ്ക കൈ രണ്ടും കൂട്ടിക്കെട്ടി നിര്‍ത്തി, തുടര്‍ന്ന് പ്രവര്‍ത്തകര്‍ നല്‍കിയ മഞ്ഞുകട്ടകളെടുത്ത് രാഹുലിന്‍റെ തലയിലിട്ട് പ്രതികാരം തീര്‍ത്തു....
ഇരുവരുടെയും മഞ്ഞില്‍ കളിക്കിടയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നോക്കിയെങ്കിലും പക്ഷേ ഫലമുണ്ടായില്ല. കെസിയെ പിന്തുടര്‍ന്നെത്തിയ രാഹുല്‍ അദ്ദേഹത്തിന്‍റെ തലയിലേക്കും മഞ്ഞ് വാരി ഇടുകയായിരുന്നു...രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ പേജുകളിലുടെ പുറത്ത് വിട്ട ദൃശ്യങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വന്‍ തരംഗമായത്.