കേരളം

kerala

ബെംഗളൂരുവില്‍ കനത്ത മഴ

ETV Bharat / videos

ബെംഗളൂരുവില്‍ കനത്ത മഴ; അണ്ടര്‍പാസിലെ വെള്ളത്തില്‍ കാര്‍ മുങ്ങി, 22കാരിക്ക് ദാരുണാന്ത്യം - കാര്‍ വെള്ളക്കെട്ടില്‍ മുങ്ങിയതിന്‍റെ ദൃശ്യം

By

Published : May 21, 2023, 10:05 PM IST

ബെംഗളൂരു:കനത്ത മഴയെ തുടര്‍ന്ന് കര്‍ണാടക തലസ്ഥാനം വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടിരിക്കുകയാണ്. സംസ്ഥാന നിയമസഭ മന്ദിരത്തിന് സമീപത്തെ അണ്ടർപാസിൽ സഞ്ചരിക്കുന്ന കാർ വെള്ളക്കെട്ടില്‍ അകപ്പെട്ട് ഒരു മരണം. ആന്ധ്ര സ്വദേശിനി ഭാനുരേഖയ്‌ക്കാണ് (22) ദാരുണാന്ത്യം.

ഐടി ജീവനക്കാരിയായ ഭാനുരേഖ കുടുംബവുമായി സഞ്ചരിക്കവെയാണ് കാര്‍ പൂര്‍ണമായും വെള്ളത്തിൽ അകപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ രക്ഷിക്കാൻ ഓടിയെത്തി. ഈ ആളുകളുടെ സഹായത്തോടെ ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥർ, കാര്‍ ഓടിച്ചയാള്‍ ഉള്‍പ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇവരെ സെന്‍റ് മാർത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

സംഭവമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ച സ്‌ത്രീയുടെ അടുത്ത ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരവും ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് സൗജന്യ ചികിത്സയും അദ്ദേഹം പ്രഖ്യാപിച്ചു. 'ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നുള്ള കുടുംബം കാർ വാടകയ്‌ക്ക് എടുത്താണ് ബെംഗളൂരു കാണാൻ വന്നത്. 

ഭാനുരേഖ ഇൻഫോസിസിലാണ് ജോലി ചെയ്യുന്നത്. അണ്ടർപാസിലെ ബാരിക്കേഡ് മഴയെത്തുടർന്ന് താഴേക്ക് വീണിരുന്നു. ഡ്രൈവർ ഇക്കാര്യം അറിയാതെ അണ്ടർപാസ് കടക്കാൻ ശ്രമിച്ചതോടെയാണ് അപകടം' - സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

ABOUT THE AUTHOR

...view details