Banana chips and Sarkara Varatti in Kollam ഓണസദ്യ കെങ്കേമമാകും; ഏത്തയ്ക്ക ഉപ്പേരിയും ശർക്കരവരട്ടിയും റെഡി..! - സദ്യ
Published : Aug 27, 2023, 8:24 PM IST
കൊല്ലം:സദ്യക്ക് (Onam sadhya) ഏത്തയ്ക്ക ഉപ്പേരിയും ശർക്കരവരട്ടിയും (Banana chips and Sarkara Varatti in onam) ഇല്ലെങ്കിൽ മലയാളിക്ക് പിന്നെ എന്ത് ഓണം. അതുകൊണ്ടുതന്നെ കടകമ്പോളങ്ങളിൽ ഉപ്പേരി വിപണി (Banana chips markets) സജീവമാണ്. ഉപ്പേരിക്ക് ആവശ്യക്കാരേറെയാണെന്ന് ബേക്കറി ഉടമകൾ പറയുന്നു. ഉപ്പേരി, ശർക്കരവരട്ടി എന്നിവയാണ് കൊല്ലത്തെ ഓണവിപണിയിലെ പ്രധാന താരങ്ങൾ. കടയ്ക്ക് മുന്നിൽത്തന്നെ സജ്ജമാക്കിയ എണ്ണച്ചട്ടിയിൽ വറുത്ത് അപ്പപ്പോൾത്തന്നെ പാക്ക് ചെയ്‌ത് നൽകുകയാണ്. അരക്കിലോയുടെ ചിപ്‌സ് പാക്കറ്റുകൾക്കാണ് കൂടുതൽ ആവശ്യക്കാർ. ശുദ്ധമായ വെളിച്ചെണ്ണ ചേർത്ത്, രാസവസ്‌തുക്കളൊന്നും ചേർക്കാതെ നിർമിക്കുന്നതിനാൽ വില അല്‍പം കൂടിയാലും ആരോഗ്യത്തിന് ദോഷമുണ്ടാക്കില്ലെന്ന് ചിപ്‌സ് കടയുടമ പറയുന്നു. ഓണ വിപണി സജീവമായതോടെ പലയിടത്തും ഉപ്പേരിവിലയിലും മാറ്റമുണ്ട്. കിലോയ്ക്ക് 320 രൂപ മുതൽ തുടങ്ങും. നഗരത്തിലെത്തുമ്പോൾ ഇത് ചിലപ്പോള്‍ 500 കടക്കും. ഉത്രാടം എത്തുമ്പോഴേക്കും വില ഇനിയും ഉയരാനാണ് സാധ്യത. നല്ല വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന ഉപ്പേരിക്ക് കിലോയ്ക്ക് 500 രൂപ മുതൽ 550 രൂപ വരെയാണ് ചില ബേക്കറികളിൽ ഈടാക്കുന്നത്. ശർക്കരവരട്ടിക്ക് ഉപ്പേരിയേക്കാൾ വിലയാണ്. കിലോയ്‌ക്ക് 380 മുതൽ 580 രൂപവരെ, ഉത്രാടപ്പാച്ചിലോടെ വിപണിയിൽ വില ഉയരുമെന്നാണ് കരുതുന്നത്.