കേരളം

kerala

സര്‍ക്കാര്‍ നിര്‍മിച്ച ചിത്രത്തിന് ദുര്‍ഗതി

ETV Bharat / videos

സര്‍ക്കാര്‍ നിര്‍മിച്ച ചിത്രത്തിന് ദുര്‍ഗതി ; 'ബി 32 മുതൽ 44 വരെ'യ്‌ക്ക് തിയേറ്ററുകള്‍ ലഭിക്കുന്നില്ലെന്ന് പരാതി - സര്‍ക്കാര്‍ നിര്‍മിച്ച ചിത്രത്തിന് ദുര്‍ഗതി

By

Published : Apr 14, 2023, 9:37 AM IST

കോട്ടയം : സ്ത്രീ മുന്നേറ്റം ഇതിവൃത്തമാക്കിയ ബി 32 മുതൽ 44 വരെ മികച്ച അഭിപ്രായം നേടുമ്പോൾ സിനിമയുടെ പ്രദർശനത്തിന് ആവശ്യമായ തോതില്‍ തിയേറ്ററുകൾ ലഭിക്കുന്നില്ല എന്ന് പരാതി. സംസ്ഥാന സർക്കാർ നിർമിച്ചു എന്നതിനപ്പുറം വിതരണത്തിൽ സർക്കാർ പരാജയപ്പെട്ടു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എല്ലാത്തരം കാണികളെയും തൃപ്‌തിപ്പെടുത്തിയാണ് സിനിമ തിയേറ്ററിൽ പ്രദർശനം തുടരുന്നത്.

കോട്ടയം ആശയിൽ മഴവില്‍ ഫിലിം സൊസൈറ്റിയാണ് പ്രദർശനം ഒരുക്കിയത്. സർക്കാർ ഒന്നരക്കോടി മുടക്കിയാണ് ബി 32 മുതൽ 44 വരെ എന്ന സിനിമ നിർമിച്ചത്. പക്ഷേ സിനിമയുള്ളത് സംസ്ഥാനത്തെ ചുരുക്കം ചില തിയേറ്ററുകളിൽ മാത്രം. സർക്കാർ സിനിമ എന്നുള്ളതിനപ്പുറം എല്ലാത്തരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തി മികച്ച കാഴ്ചാനുഭവം നൽകുന്ന സിനിമയ്ക്കാണ് ഈ ദുർഗതി എന്ന് ചലച്ചിത്ര പ്രേമികള്‍ പറയുന്നു.

കോട്ടയം ജില്ലയിൽ സിനിമയ്ക്ക് പ്രദർശനം ഉണ്ടായിരുന്നില്ല. കോട്ടയത്തെ ഒരുപറ്റം സിനിമ പ്രേമികൾ ഏറെ പ്രയത്‌നിച്ചാണ് സിനിമയ്ക്ക്‌ ഒരു ഷോ സംഘടിപ്പിച്ചത്. സംവിധാന മികവും ഉള്ളടക്കവും അഭിനേതാക്കളുടെ മികച്ച പ്രകടനവും കൊണ്ട് സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. സർക്കാർ ഭാഗത്ത് നിന്ന് പ്രോത്സാഹനം ലഭിക്കാതിരുന്നതിനാല്‍ ഈ സിനിമയെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല എന്ന നിരാശയും പ്രേക്ഷകര്‍ക്കും സിനിമ പ്രവര്‍ത്തകര്‍ക്കും ഇടയിലുണ്ട്.

ABOUT THE AUTHOR

...view details