കേരളം

kerala

ETV Bharat / videos

Video | തടയണ മുറിച്ചുകടക്കവെ അപകടം ; ഡ്രൈവറടക്കം ഓട്ടോറിക്ഷ ഒഴുകിപ്പോയി - തടയണ മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷ ഒഴുക്കിൽപ്പെട്ടു

By

Published : Jul 31, 2022, 9:07 PM IST

Updated : Feb 3, 2023, 8:25 PM IST

ശ്രീ സത്യസായി : കനത്ത മഴയെത്തുടർന്ന് കരകവിഞ്ഞൊഴുകിയ നദി മുറിച്ച് കടക്കവെ ഡ്രൈവറടക്കം ഓട്ടോറിക്ഷ ഒഴുകിപ്പോയി. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ ചിത്രാവതി നദിയിലാണ് അപകടമുണ്ടായത്. സുബ്ബറാവുപേട്ടയിൽ നിന്ന് കൊടികൊണ്ട ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ നിറഞ്ഞൊഴുകിയ നദിയുടെ തടയണ മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. അപകടസമയത്ത് ഡ്രൈവർ ശങ്കരപ്പ മാത്രമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇയാള്‍ക്കായുള്ള തെരച്ചിൽ തുടരുകയാണ്.
Last Updated : Feb 3, 2023, 8:25 PM IST

For All Latest Updates

ABOUT THE AUTHOR

...view details