ഓട്ടോറിക്ഷ ബസില്‍ ഉരസി ; ഡ്രൈവര്‍ക്ക് കെ സ്വിഫ്‌റ്റ് ജീവനക്കാരുടെ മര്‍ദനം, കേസെടുത്ത് പൊലീസ് - ഓട്ടോ ബസിൽ ഉരസി
കോട്ടയം :കെ സ്വിഫ്‌റ്റ് ജീവനക്കാർ മർദിച്ചതായി ഓട്ടോറിക്ഷ ഡ്രൈവര്‍. ഏറ്റുമാനൂരിനടുത്ത് കാരിത്താസ് ജംഗ്‌ഷനിലാണ് സംഭവം. കടുത്തുരുത്തി കാട്ടാംപാക്ക് സ്വദേശി ഇമ്മാനുവലിനാണ് പരിക്കേറ്റത്.
ഓട്ടോ ബസിൽ ഉരസിയതിനെ തുടർന്ന് ഓവർ ടേക്ക് ചെയ്‌ത് ചവിട്ടി നിർത്തി, പുറത്തിറങ്ങി വന്ന കണ്ടക്‌ടർ തന്നെ മർദിച്ചുവെന്നാണ് ഓട്ടോ ഡ്രൈവറുടെ പരാതി. ഇമ്മാനുവൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഇയാളുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.
also read :ഓട്ടോ കാറില്‍ ഉരസിയത് ചോദ്യം ചെയ്‌തു ; ആലുവയില്‍ യുവാക്കള്‍ക്ക് ക്രൂര മര്‍ദനം, ദൃശ്യം പുറത്ത്
ആലുവയിൽ യുവാക്കളെ മർദിച്ചു : കഴിഞ്ഞ ദിവസം ഓട്ടോ കാറിൽ ഉരസിയത് ചോദ്യം ചെയ്‌തതിന് ആലുവയിൽ നടുറോട്ടിൽ വച്ച് രണ്ട് യുവാക്കളെ ഡ്രൈവറും കൂട്ടാളികളും മർദിച്ചിരുന്നു. നഗര മധ്യത്തിൽ ആളുകൾ നോക്കി നിൽക്കെ യാതൊരു പ്രകോപനവുമില്ലാതെ യുവാക്കളെ സംഘം മർദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മർദനമേറ്റ് നിലത്തുവീണ യുവാക്കളെ സംഘം വടിയും കല്ലും ഉപയോഗിച്ചും ആക്രമിച്ചിരുന്നു. പ്രതികളെ പൊലീസ് പിന്നീട് അറസ്‌റ്റ് ചെയ്‌തു.