ചാലക്കുടിയിൽ കപ്പേളയ്‌ക്ക് നേരെ കല്ലേറ് ; രൂപക്കൂട് തകർന്നു, അന്വേഷണം - Attack on chapel in Chalakudy
തൃശൂര്‍ : ചാലക്കുടി കൂടപ്പുഴയിൽ കപ്പേള കല്ലെറിഞ്ഞ് തകർത്ത നിലയില്‍. ചാലക്കുടി - ആനമല അന്തർ സംസ്ഥാന പാതയിൽ കൂടപ്പുഴ ജംഗ്‌ഷന് സമീപമുള്ള സെന്‍റ് ആന്‍റണീസ് കപ്പേളയ്‌ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
കല്ലേറില്‍ കണ്ണാടി ചില്ലുകളും രൂപക്കൂടും തകര്‍ന്നു. കല്ലുകൾ കപ്പേളയ്‌ക്ക് ഉള്ളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞയുടന്‍ വിശ്വാസികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചാലക്കുടി പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിലെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
also read:മാന്നാനം സെന്‍റ് ജോസഫ് ദേവാലയത്തിന്‍റെ പാരിഷ് ഹാൾ സാമൂഹിക വിരുദ്ധർ തകർത്തു
കഴിഞ്ഞ വർഷം കോട്ടയം മാന്നാനം സെന്‍റ് ജോസഫ് ദേവാലയത്തിന്‍റെ പാരിഷ് ഹാൾ സാമൂഹിക വിരുദ്ധർ എറിഞ്ഞ് തകർത്തിരുന്നു. ആത്മീയ യോഗങ്ങളും കമ്മിറ്റികളും നടക്കുന്ന ഹാളാണ് സാമൂഹിക വിരുദ്ധർ തകർത്തത്.