കേരളം

kerala

ബൈക്ക് യാത്രികന്‍

ETV Bharat / videos

വാഹനം കടന്നുപോവുന്നതിനെ ചൊല്ലി തര്‍ക്കം; ബൈക്ക് യാത്രികനെ മര്‍ദിച്ച 2 പേര്‍ പിടിയില്‍ - attack against motor bike Traveler

By

Published : Mar 20, 2023, 4:12 PM IST

കൊല്ലം:പത്തനാപുരത്ത് വാഹനം കടന്നുപോവുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഇരുചക്രവാഹന യാത്രികന് ക്രൂര മർദനം. കാറിലെത്തിയ സംഘമാണ് യുവാവിനെ മർദിച്ച് അവശനാക്കിയത്. മർദനമേറ്റ പിറവന്തൂർ സ്വദേശി രഞ്ജിത്ത് പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ (മാര്‍ച്ച് 19) രാത്രിയാണ് സംഭവം. പുനലൂർ പിറവന്തൂർ പൂവണ്ണംമൂട്ടിൽ മലയോര ഹൈവേ നിർമാണം നടക്കുന്ന സ്ഥലത്ത് ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയിൽ കാര്‍ നിർത്തിയിട്ടിരുന്നു. ഇത് മാറ്റി നൽകണമെന്ന് ബൈക്ക് യാത്രികനായ രഞ്ജിത്ത് ആവശ്യപ്പെട്ടു. തുടർന്ന് കാറിൽ ഉണ്ടായിരുന്ന രണ്ടംഗ സംഘം പ്രകോപനമുണ്ടാക്കി രഞ്ജിത്തിനെ മർദിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് പിടിച്ചിറക്കി പൊതിരെ തല്ലുകയും നിലത്തിട്ട് ചവിട്ടിയിടുകയും ചെയ്‌തു. 

അക്രമി സംഘം മദ്യപിച്ചിരുന്നതായി രഞ്ജിത്ത് പറയുന്നു. മർദനത്തിനിരയായി അബോധാവസ്ഥയിലായ രഞ്ജിത്തിനെ നാട്ടുകാരാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിറവന്തൂർ സ്വദേശികളായ നിതീഷ്, ധനീഷ് കൃഷ്‌ണന്‍ എന്നിവരെ പുനലൂർ പൊലീസ് അറസ്റ്റുചെയ്‌തു. മര്‍ദിക്കുന്നതിന്‍റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന വാഹനത്തിലെ യാത്രികരാണ് ഈ ദൃശ്യം പകര്‍ത്തിയത്. ഇത് അന്വേഷണ സംഘത്തിന് സഹായകരമായിട്ടുണ്ട്. 

ABOUT THE AUTHOR

...view details