കേരളം

kerala

അരിക്കൊമ്പൻ

ETV Bharat / videos

ഇന്ന് മയക്കം വിട്ടുണരും; തുറന്നുവിട്ട സ്ഥലത്ത് നിന്ന് 3 കി. മീ അകലെ അരിക്കൊമ്പൻ, വനം വകുപ്പ് - ഇടുക്കി വാർത്തകൾ

By

Published : May 1, 2023, 12:52 PM IST

ഇടുക്കി:തുറന്നുവിട്ട സ്ഥലത്ത് നിന്ന് മൂന്ന് കിലോ മീറ്റർ അകലെയാണ് അരിക്കൊമ്പൻ ഉള്ളതെന്ന് വനം വകുപ്പ്. പെരിയാർ കടുവ സങ്കേതത്തിലെ വനമഖലയിൽ ചുറ്റിത്തിരിയുകയാണ് നിലവിൽ അരിക്കൊമ്പൻ. ഇന്നലെ വൈകീട്ട് ലഭിച്ച സിഗ്നൽ പ്രകാരം മേദകാനം ഭാഗത്താണുണ്ടായിരുന്നത്. 

തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്ന് നൽകിയിരുന്നു. ഇന്ന് മുതൽ ആന പൂർണമായും മയക്കത്തിൽ നിന്ന് ഉണരുമെന്നാണ് വനം വകുപ്പിന്‍റെ കണക്കൂകൂട്ടൽ. അതേസമയം അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. പെരിയാർ കടുവ സങ്കേതത്തിലെ ഉൾക്കാട്ടിൽ വിട്ട അരിക്കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിച്ചുവരികയാണെന്നും ചെറിയ പരിക്കുകൾ സാരമുള്ളതല്ലെന്നും വനം വകുപ്പ് അറിയിച്ചു.

also read:കടുത്ത വേനലില്‍ പോലും ഇഷ്‌ടം പോലെ വെള്ളവും തീറ്റയും; അരിക്കൊമ്പന്‍ ഇനി പെരിയാറിന്‍റെ പുല്‍മേടുകളില്‍ വസിക്കും

റേഡിയോ കോളർ വഴി ശക്തമായ നിരീക്ഷണം തുടരും. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ ആനയ്‌ക്ക് സമയം എടുക്കും. ഇനി ജനവാസ മേഖലയിൽ ഇറങ്ങില്ലെന്നാണ് കരുതുന്നത്. അഞ്ച് മയക്കുവെടി വെച്ചത് ആരോഗ്യത്തെ ബാധിക്കില്ല. ശരീരത്തിലുള്ള മുറിവുകൾക്ക് ചികിത്സ നൽകിയിട്ടുണ്ടെന്നും വനം വകുപ്പ് അറിയിച്ചു. 

ABOUT THE AUTHOR

...view details