ശക്തികുളങ്ങരയിലെ ഫുട്‌ബോൾ കൂട്ടത്തല്ലില്‍ കേസെടുത്ത് പൊലീസ് - Argentina Brazil football fan
കൊല്ലം : ലോകകപ്പ് ഫുട്‌ബോൾ ആവേശം കൂട്ടത്തല്ലായപ്പോൾ കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസം കൊല്ലം ശക്തികുളങ്ങരയിലാണ് ഫുട്‌ബോൾ ആരാധകരുടെ കൂട്ടത്തല്ലുണ്ടായത്. ഖത്തർ ലോകകപ്പ് ആവേശത്തിന്‍റെ ഭാഗമായി നടത്തിയ റോഡ് ഷോയ്ക്കും റാലിക്കും ഇടയിലാണ് ആരാധകർ തമ്മിലടിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അർജന്‍റീന, ബ്രസീല്‍ ആരാധകർ തമ്മിലുണ്ടായ വാക്കേറ്റം തമ്മിലടിയിലേക്കും കൂട്ടത്തല്ലിലേക്കും വഴിമാറുകയായിരുന്നു. ഇന്ത്യൻ പീനല്‍ കോഡ് സെക്ഷൻ 160 പ്രകാരം സമാധാന അന്തരീക്ഷം തകർത്തതിനും പൊതുസ്ഥലത്ത് സംഘർഷം സൃഷ്‌ടിച്ചതും അടക്കമാണ് കേസ്.
Last Updated : Feb 3, 2023, 8:33 PM IST