കേരളം

kerala

ആർ ബിന്ദു

ETV Bharat / videos

അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റേത് നീതിയുക്തമായ വിധി; നിയമന പ്രക്രിയ വീണ്ടും നടത്തുമെന്ന് മന്ത്രി ആർ ബിന്ദു - അഡ്‌മിനിസ്ട്രേറ്റീവ് ട്രിബൂണൽ

By

Published : Aug 4, 2023, 9:18 PM IST

തിരുവനന്തപുരം :വളരെ കൃത്യവും നീതിയുക്തവുമായ വിധിയാണ് പ്രിൻസിപ്പൽ നിയമനവുമായി അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്ന് ഉണ്ടായതെന്നും, നിയമന പ്രക്രിയ വീണ്ടും നടത്തുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. പൂർണമായും യുജിസി മാനദണ്ഡം അനുസരിച്ചാണ് മുൻപും നിയമന പ്രക്രിയ നടന്നത്. ഇനിയും അങ്ങനെ തന്നെ തുടരും. 43 പേരുടെ പ്രൊവിഷണൽ അപ്പോയിൻമെന്‍റ് രണ്ട് ആഴ്‌ചക്കകം നടത്തുമെന്നും മന്ത്രി വ്യക്‌തമാക്കി. വ്യക്തിപരമായി കരിവാരി തേക്കുന്ന രീതിയിലാണ് മാധ്യമങ്ങളുടെ റിപ്പോർട്ടിങ്. 76 പേരുടെ പട്ടിക സർക്കാർ അംഗീകരിച്ചിട്ടില്ല. നിയമന പ്രക്രിയ വീണ്ടും നടത്തും. അപ്പോഴും സീനിയോറിറ്റി പരിഗണിച്ച്, യുജിസി ചട്ടങ്ങൾ പാലിച്ച് തന്നെ നിയമനം നടത്തുമെന്നും മന്ത്രി വ്യക്‌തമാക്കി. കഴിഞ്ഞ ദിവസമാണ് കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തിനായി യുജിസി വ്യവസ്ഥയനുസരിച്ച് തയ്യാറാക്കിയ 43 പേരുടെ പട്ടിക റദ്ദാക്കാനുള്ള സര്‍ക്കാര്‍ ആവശ്യം കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളിയത്. പിഎസ്‌സി അംഗീകരിച്ച 43 പേരുടെ പട്ടികയിലുള്ളവര്‍ക്ക് രണ്ടാഴ്‌ചയ്ക്കുള്ളില്‍ താത്കാലിക നിയമനം നല്‍കാന്‍ ട്രിബ്യൂണല്‍ ഇടക്കാല ഉത്തരവില്‍ നിര്‍ദേശിക്കുകയായിരുന്നു. ജസ്റ്റിസ് ടി വി ആശ, ഡോ. പ്രദീപ് കുമാര്‍ എന്നിവരടങ്ങിയ ട്രിബ്യൂണലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ABOUT THE AUTHOR

...view details