കേരളം

kerala

Apple explains safety information for users

ETV Bharat / videos

Apple Explains Safety Information For Users 'ചാര്‍ജ് ചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കരുത്, കിടന്നുറങ്ങുമ്പോഴും ശ്രദ്ധ വേണം'; മുന്നറിയിപ്പുമായി ആപ്പിള്‍ - mobile phone

By ETV Bharat Kerala Team

Published : Aug 26, 2023, 8:25 PM IST

എറണാകുളം: മൊബൈല്‍ ഫോണ്‍ (Mobile Phone) ചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതും അടുത്ത് വച്ച് കിടന്നുറങ്ങുന്നതും അപകടകരമെന്ന് മുന്നറിയിപ്പുമായി ആപ്പിള്‍ നിര്‍മാതാക്കള്‍. മൊബൈല്‍ ഫോണ്‍ രാത്രി മുഴുവന്‍ ചാര്‍ജില്‍ ഇടുന്നതിനെ കുറിച്ചും ചൂടായി പൊട്ടിത്തെറിക്കാനുള്ള സാധ്യതകളെ കുറിച്ചുമുള്ള പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത്. നിരവധി അഭിപ്രായങ്ങളുള്ള വിഷയത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിരിക്കുകയാണ് ആപ്പിള്‍. കിടന്നുറങ്ങുന്ന സമയത്ത് യാതൊരു കാരണവശാലും ഫോൺ ചാർജിലിടുകയോ, ചാര്‍ജ് ചെയ്യുന്ന സമയത്ത് ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യരുത്. ചാര്‍ജ് ചെയ്യുന്ന സമയത്ത് മൊബൈല്‍ തലയണ, ബെഡ് ഷീറ്റ് എന്നിവയുടെ അടിയില്‍ വയ്‌ക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഐ ഫോൺ /ഐപാഡ് എന്നിവ ചാർജ് ചെയ്യുന്ന സമയത്ത് ചെറുതായി ചൂടാകാറുണ്ട്. ഈ ചൂടിന് പുറത്തേക്ക് പോകാൻ സൗകര്യമുള്ള സ്ഥലത്ത് വേണം ചാർജ് ചെയ്യാൻ തെരഞ്ഞെടുക്കേണ്ടത്. വായു സഞ്ചാരമുള്ള മുറിയാണെങ്കിൽ വളരെ ഉചിതം. മാത്രമല്ല ഫോൺ ചാർജ് ചെയ്യുന്ന സ്ഥലത്ത് ചൂട് തങ്ങി നിൽക്കാൻ അനുവദിക്കരുത്.  മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരുന്നാല്‍ പൊട്ടിത്തെറിക്കാനും അതില്‍ നിന്ന് ഇലക്‌ട്രിക് ഷോക്ക് ഏല്‍ക്കാനും സാധ്യതയുണ്ടെന്നും നിര്‍മാതാക്കള്‍ പറയുന്നു. ആപ്പിള്‍ വെബ്‌സൈറ്റിന്‍റെ (Apple Website) സര്‍വീസ് അനൗണ്‍സ്‌മെന്‍റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. 

ABOUT THE AUTHOR

...view details