വൈറലാകാന്‍ ഇറങ്ങി പൊലീസ് വലയിലായി: പ്രാങ്ക് വീഡിയോ ഷൂട്ടിനിടെ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്‌റ്റില്‍ - prank video shoot
ചിറ്റൂര്‍ (ആന്ധ്രാപ്രദേശ്): പ്രാങ്ക് വീഡിയോയുടെ പേരില്‍ വഴിയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതും മറ്റും സമൂഹ മാധ്യമങ്ങളില്‍ ഇന്ന് പതിവ് കാഴ്‌ചയാണ്. മൂഹ മാധ്യമത്തില്‍ വൈറല്‍ ആകാന്‍ ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ഇന്ന് പലരുടെയും സോഷ്യല്‍ മീഡിയ വാളില്‍ വരുന്നത്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ഗുഡിയാട്ടം കോളജ് റോഡിൽ മാസ്‌കട്ട് വേഷം ധരിച്ച് പെൺകുട്ടികളെ കൈപിടിച്ച് വലിച്ചാണ് യുവാവ് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് സയ്യിദ് കരിമുള്ള എന്ന ഇരുപത്തിയൊന്നുകാരനെ അന്വേഷണ സംഘം പിടികൂടിയത്. സ്‌ത്രീകളോടും വിദ്യാര്‍ഥികളോടും അപമര്യാദയായി പെരുമാറി എന്ന കുറ്റമാണ് യുവാവിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
Last Updated : Feb 3, 2023, 8:24 PM IST