കേരളം

kerala

Anantnag Encounter Martyrs Homage

ETV Bharat / videos

Anantnag Encounter Martyrs Homage : അനന്ത്‌നാഗ് ഏറ്റുമുട്ടല്‍ : വീരമൃത്യു വരിച്ച സൈനികര്‍ക്ക് രാജ്യത്തിന്‍റെ യാത്രാമൊഴി

By ANI

Published : Sep 15, 2023, 8:50 PM IST

Updated : Sep 16, 2023, 3:35 PM IST

മൊഹാലി : അനന്ത്‌നാഗില്‍ (Anantnag) തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ (Encounter) വീരമൃത്യു വരിച്ച സൈനിക ഉദ്യോഗസ്ഥന്‍ കേണല്‍ മന്‍പ്രീത് സിങ്ങിന് (Manpreet Singh) യാത്രാമൊഴി നല്‍കി രാജ്യം (Anantnag Encounter Martyrs Homage). മന്‍പ്രീത് സിങ്ങിന്‍റെ സംസ്‌കാരത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് പുഷ്‌പചക്രം അര്‍പ്പിച്ചു. പിന്നാലെ മന്‍പ്രീതിന്‍റെ ഗ്രാമമായ മുല്ലന്‍പൂര്‍ ഗരീബ്‌ദാസില്‍ വച്ച് സമ്പൂർണ സൈനിക ബഹുമതികളോടെ അദ്ദേഹത്തിന്‍റെ സംസ്‌കാരവും നടന്നു. സംസ്‌കാരത്തിനായി മന്‍പ്രീത് സിങ്ങിന്‍റെ മൃതദേഹം വെള്ളിയാഴ്‌ച നേരത്തേ തന്നെ വസതിയിലേക്ക് എത്തിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ സംസ്‌കാരങ്ങള്‍ക്കായി നാട് മുഴുവനും തടിച്ചുകൂടി. മാത്രമല്ല മുന്‍ കരസേനാ മേധാവി ജനറൽ വേദ് പ്രകാശ് മാലിക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ കേണല്‍ മന്‍പ്രീത് സിങ്ങിന്‍റെ വസതിയിലെത്തിയിരുന്നു. മേജർ ആശിഷ് ധോൻചക്കിന്‍റെ സംസ്‌കാര ചടങ്ങുകളും വെള്ളിയാഴ്ച പാനിപ്പത്തിലെ അദ്ദേഹത്തിന്‍റെ വസതിയിൽ നടന്നു. അതേസമയം സെപ്‌റ്റംബര്‍ 13 ന്‌ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റിന്‍റെ (Rashtriya Rifles Unit) കമാൻഡറായ കരസേനയിലെ കേണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ് ധോൻചക്ക്, ജമ്മു കശ്‌മീര്‍ പൊലീസിലെ ഡിവൈഎസ്‌പിയായ ഹുമയൂണ്‍ ഭട്ട് എന്നിവര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടത്.

Last Updated : Sep 16, 2023, 3:35 PM IST

ABOUT THE AUTHOR

...view details