കേരളം

kerala

നിയമസഭ

ETV Bharat / videos

'നിയമസഭ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്ന് മാധ്യമങ്ങളെ മാറ്റിയത് സഭ ടിവിയുടെ വളർച്ചക്ക്': സ്‌പീക്കർ എഎന്‍ ഷംസീർ - സ്‌പീക്കർ എ എൻ ഷംസീർ

By

Published : May 18, 2023, 1:39 PM IST

തിരുവനന്തപുരം: മാധ്യമങ്ങളെ നിയമസഭയിലെ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്നും മാറ്റിയത് സഭ ടിവിയുടെ വളർച്ചയ്ക്ക് വേണ്ടിയാണെന്ന് നിയമസഭ സ്‌പീക്കർ എഎന്‍ ഷംസീർ. സഭയിൽ ചെയ്യാൻ പാടില്ലാത്തത് ചെയ്‌തവർക്കാണ് നോട്ടിസ് നൽകിയതെന്നും മാധ്യമങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കുമെന്നും സ്‌പീക്കർ വ്യക്തമാക്കി. മാധ്യമപ്രവർത്തകർക്ക് മാത്രമല്ല സഭയിലെ ദൃശ്യങ്ങൾ പകർത്തിയ എല്ലാവർക്കും നോട്ടിസ് നൽകിയിട്ടുണ്ടെന്നും സ്‌പീക്കർ പറഞ്ഞു.

സഭ ടിവി നൽകുന്ന ദൃശ്യങ്ങളിൽ ക്വാളിറ്റിയുടെ പ്രശ്‌നങ്ങളോ മറ്റോ ഉണ്ടെങ്കിൽ അത് പരിഹരിക്കാമെന്നും വിമർശനങ്ങൾ സഭ ടിവി പരിശോധിച്ച് ക്ലിയർ ചെയ്യുമെന്നും ഷംസീർ വ്യക്തമാക്കി. സഭ ടിവിയുടെ വളർച്ചയാണ് തങ്ങൾ ആഗ്രഹിക്കുന്നതും അതിന് എല്ലാവരുടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

നിയമത്തിന് കീഴിൽ പ്രവർത്തിക്കുമ്പോൾ അവ അനുസരിക്കണമെന്നും അത് ലംഘിച്ചവർക്കാണ് നോട്ടിസ് നൽകിയതെന്നും എഎൻ ഷംസീർ കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന് ആരോപണങ്ങൾ ഉന്നയിക്കാം എന്നും സ്‌പീക്കർ പറഞ്ഞു. നോട്ടിസിന് ചിലർ മറുപടി നൽകിയിട്ടുണ്ടെന്നും അവ പരിശോധിച്ച് വരികയാണെന്നും ഷംസീർ വ്യക്തമാക്കി.

Also Read :'എന്‍റെ കേരളം' പ്രദർശന വിപണന ഭക്ഷ്യമേള തിരുവനന്തപുരത്ത് മെയ് 20 മുതൽ; 250 സ്‌റ്റാളുകൾ, കലാപരിപാടികൾ

ABOUT THE AUTHOR

...view details