എവിടെയാണ് എന്‍റെ ക്ലാസ് ! ; സ്‌കൂളിനുള്ളില്‍ കയറി കാട്ടാന, അങ്കലാപ്പിലായി അധികൃതര്‍ - അസം
ഗുവാഹത്തി (അസം): അപ്രതീക്ഷിതമായി സ്‌കൂളില്‍ എത്തിയ അതിഥിയെ കണ്ട് എല്ലാവരും ഞെട്ടി. വിദ്യാലയത്തിന് സമീപത്തെ അംസിങ് വന്യമൃഗ സങ്കേത്തിൽ നിന്നെത്തിയ കാട്ടാന ഒരു കൂസലുമില്ലാതെ സ്‌കൂളിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. സത്ഗാവ് ആർമി പബ്ലിക് സ്‌കൂളിലാണ് കാട്ടാനയെത്തിയത്. അതിനെ കണ്ട് സ്‌കൂൾ അധികൃതരും വിദ്യാർഥികളും അങ്കലാപ്പിലായി. ഏറെ നേരം സ്‌കൂൾ വരാന്തയിലൂടെ കാട്ടാന അലഞ്ഞ് നടന്നെങ്കിലും നാശനഷ്‌ടങ്ങളൊന്നും വരുത്തിയില്ല. സ്‌കൂൾ അധികൃതർ വിവരമറിയച്ചതിനെ തുടർന്ന് വനം വകുപ്പ് ജീവനക്കാരെത്തി കാട്ടാനയെ തിരികെ വന്യമൃഗ സങ്കേതത്തിലേയ്ക്കാക്കി.
Last Updated : Feb 3, 2023, 8:28 PM IST