നടപടി ഏകപക്ഷീയവും സ്‌ത്രീ വിരുദ്ധവും; തിരുവഞ്ചൂരിനെതിരെ ആരോപണവുമായി ജെസി മോൾ ജേക്കബ് - തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍
Published : Jan 6, 2024, 4:26 PM IST
കോട്ടയം : അച്ചടക്ക നടപടി നേരിട്ട മഹിള കോൺഗ്രസ് ജില്ല നേതാവ് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണനെതിരെ ആരോപണവുമായി രംഗത്ത് (allegations against Thiruvanchoor Radhakrishnan). പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ നേതാവിനെതിരെ തന്‍റെ പരാതിക്ക് മറുപടി നൽകാതെ തനിക്കെതിരെ നടപടിയെടുത്തത് നീതിയല്ലയെന്ന് ഡോ. ജെസി മോൾ ജേക്കബ്. തന്‍റെ പരാതി തെറ്റെന്നോ നടപടി ആവശ്യമില്ലാത്തതാണോ എന്ന് തിരുവഞ്ചൂർ വിശദീകരിക്കണമെന്ന് ജെസി മോൾ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൻ തനിയ്‌ക്കെതിരെ ഏറ്റുമാനൂരിൽ റിബൽ സ്ഥാനാർഥിയെ നിർത്തി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവ്യക്തിയെ പുതിയ സ്ഥാനത്ത് അവരോധിച്ചതാണ് താൻ ചോദ്യം ചെയ്‌തതെന്നും ജെസി മോൾ പറഞ്ഞു. ഇക്കാര്യത്തിൽ അച്ചടക്ക സമിതി ചെയർമാൻ എന്ന നിലയിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ നിഷ്‌പക്ഷമായല്ല പെരുമാറിയതെന്നും ജെസി മോൾ ആരോപിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ആളെ സംരക്ഷിക്കുകയും തനിക്കെതിരെ അച്ചടക്ക നടപടി എടുക്കുകയും ചെയ്‌തത് തികച്ചും സ്ത്രീ വിരുദ്ധ ഏകപക്ഷീയമായ നടപടിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി നേതൃത്വത്തിന് സസ്പെൻഷനുള്ള മറുപടി നൽകു മെന്നും ജെസി മോൾ അറിയിച്ചു.