കേരളം

kerala

Allegation Against NV Vysakhan

ETV Bharat / videos

Allegation Against NV Vysakhan: പരാതി പിൻവലിക്കാൻ പണം, ബാക്കി കമ്മിഷൻ... ഡിവൈഎഫ്ഐ നേതാവ് എൻവി വൈശാഖനെതിരെ വീണ്ടും ആരോപണം - ഡിവൈഎഫ്ഐ കേരള നേതൃത്വം

By ETV Bharat Kerala Team

Published : Oct 10, 2023, 4:44 PM IST

തൃശൂര്‍: പാർട്ടി നടപടി നേരിടുന്ന തൃശൂരിലെ ഡിവൈഎഫ്ഐ നേതാവ് (DYFI Leader) എൻവി വൈശാഖനെതിരെ വീണ്ടും ആരോപണം (Allegation Against NV Vysakhan). ക്വാറിക്കെതിരായ പരാതി പിൻവലിക്കാൻ വൈശാഖൻ പണം വാഗ്‌ദാനം ചെയ്‌തുവെന്നാണ് ആരോപണം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു വർഷം മുൻപാണ് സംഭവം നടക്കുന്നത്. തൃശൂർ വെള്ളിക്കുളങ്ങരയിൽ ക്വാറിക്കെതിരെ അജിത്ത് എന്നയാൾ പരാതി നൽകിയിരുന്നു. ഈ പ്രശ്‌നത്തിലാണ് എൻവി വൈശാഖൻ ഇടപെട്ടത്. പരാതി പിൻവലിക്കാൻ അജിത്തിന് വൈശാഖൻ പണം വാ​ഗ്‌ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്വാറി ഉടമയിൽ നിന്ന് പണം വാങ്ങി നൽകാമെന്നാണ് വൈശാഖൻ പറയുന്നത്. ഒരു വർഷം മുമ്പ് പാർട്ടി ചുമതലകൾ ഉണ്ടായിരുന്നപ്പോഴാണ് ക്വാറി പ്രശ്‌നത്തിൽ വൈശാഖൻ ഇടപെട്ടതെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ അഭിഭാഷകൻ എന്ന നിലയിലാണ് ഇടപെട്ടതെന്ന് വൈശാഖൻ വിശദീകരിക്കുന്നു. സംഭവത്തിൽ മധ്യസ്ഥത വഹിക്കുക മാത്രമാണ് ചെയ്‌തതെന്നും തന്‍റെ ജോലി മാത്രമാണ് ചെയ്‌തതെന്നും വൈശാഖൻ പറയുന്നു. നേരത്തെ വനിത നേതാവ് നൽകിയ പരാതിയിൽ എൻവി വൈശാഖനെ തെരഞ്ഞെടുക്കപ്പെട്ട ചുമതലകളിൽ നിന്ന് സിപിഎം നീക്കിയിരുന്നു.

ABOUT THE AUTHOR

...view details