കേരളം

kerala

കശ്‌മീരില്‍ ഗോള്‍ കളിച്ച് അഗാർക്കറും യുവരാജും ജഡേജയും- വീഡിയോ കാണാം

ETV Bharat / videos

video: കശ്‌മീരില്‍ ഗോള്‍ഫ് കളിച്ച് അഗാർക്കറും യുവരാജും ജഡേജയും- വീഡിയോ കാണാം - യുവരാജ് സിങ്‌

By

Published : Jun 19, 2023, 4:30 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരിന്‍റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ വാരാന്ത്യം ആസ്വദിച്ച്‌ ഇന്ത്യൻ മുന്‍ ക്രിക്കറ്റ് താരങ്ങളായ അജയ് ജഡേജ, അജിത് അഗാർക്കർ, യുവരാജ് സിങ്‌ എന്നിവർ. നഗരത്തിന്‍റെ മനോഹര ദൃശ്യങ്ങൾ ആസ്വദിച്ച താരങ്ങള്‍ ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമാണ് ഡല്‍ഹിയിലേക്ക് തിരിച്ച് പറന്നത്. ശ്രീനഗറിലെ റോയൽ സ്പ്രിംഗ്‌സ് ഗോൾഫ് കോഴ്‌സിൽ (ആർഎസ്‌ജിസി) താരങ്ങള്‍ ഗോൾഫ് കളിക്കുന്ന ദൃശ്യങ്ങള്‍ ജമ്മു കശ്‌മീർ ടൂറിസം ഡിപ്പാർട്ട്‌മെന്‍റ് പുറത്ത് വിട്ടിട്ടുണ്ട്.  

ജമ്മു കശ്‌മീരിന്‍റെ സൗന്ദര്യത്തെയും ആതിഥ്യമര്യാദയെയും ഇന്ത്യയുടെ മുന്‍ താരങ്ങള്‍ പ്രശംസിക്കുന്നതാണ് വിഡിയോയിലുള്ളത്. കശ്‌മീർ ഭൂമിയിലെ പറുദീസയാണെന്നതിൽ സംശയമില്ലെന്ന് അജയ്‌ ജഡേജ പറഞ്ഞു. ലോകത്ത് പലയിടങ്ങളിലും ഞാന്‍ ഗോള്‍ഫ് കളിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ മികച്ച ഒരു അനുഭവം നേരത്തെ ഉണ്ടായിട്ടില്ല. ഇവിടെ വന്നാൽ മാത്രമേ ഒരാൾക്ക് അത് മനസിലാക്കാന്‍ കഴിയൂ. പ്രകൃതി സൗന്ദര്യം നിറഞ്ഞ ഇവിടെയുള്ള ആളുകൾ വളരെ അനുഗ്രഹീതരാണ്. എപ്പോഴും സ്നേഹവും ഊഷ്മളതയും നൽകുന്നവരാണവര്‍. അജിത് അഗാര്‍ക്കറും യുവരാജ് സിങ്ങും ആദ്യമായാണ് ഇവിടെ വരുന്നതെന്നും അവര്‍ വീണ്ടും വരുമെന്ന് തനിക്ക് ഉറപ്പുള്ളതായും അജയ്‌ ജഡേജ പറഞ്ഞു. 

ABOUT THE AUTHOR

...view details