കേരളം

kerala

ETV Bharat / videos

'ഉമ്മൻ ചാണ്ടി കൊലയാളികളുടെ രക്ഷകർത്താവെന്ന പരാമർശത്തിൽ ഉറച്ച് നിൽക്കുന്നു': അഡ്വ കെ അനിൽ കുമാർ - അനിൽ കുമാർ ഫേസ്‌ബുക്ക് പോസ്റ്റ് ഉമ്മൻ ചാണ്ടി

🎬 Watch Now: Feature Video

അനിൽ കുമാർ

By

Published : Aug 10, 2023, 8:28 AM IST

കോട്ടയം : ഉമ്മൻ ചാണ്ടി കൊലയാളികളുടെ രക്ഷകർത്താവെന്ന പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ. കെ അനിൽ കുമാർ. കഴിഞ്ഞ ദിവസമാണ് സഹതാപ തരംഗം സൃഷ്‌ടിച്ച് ജയിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസിന്‍റെ അജണ്ടയാണെന്ന് ആരോപിച്ച് അഡ്വ കെ അനിൽ കുമാർ ഫേസ്‌ബുക്കിൽ കുറിച്ചത്. കോൺഗ്രസിനായി കൊല്ലപ്പെട്ട ഒരു കോൺഗ്രസുകാരന് ലഭിക്കാത്ത വിശുദ്ധപദവി കൊലയാളികളുടെ രക്ഷകർത്താവിന് എങ്ങനെ ലഭിക്കാനാണ് എന്നും അദ്ദേഹം കുറിച്ചിരുന്നു. അനിൽ കുമാറിന്‍റെ ഈ പ്രസ്‌താവനക്കെതിരെ ചാണ്ടി ഉമ്മൻ രംഗത്തെത്തിയിരുന്നു. ഇത്രയും നാൾ ഒന്നും പറയാനില്ലായിരുന്നു, എന്നിട്ട് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇങ്ങനെ പറയുന്നത് ശെരിയാണോ എന്ന് സിപിഎം ചിന്തിക്കണം എന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ ചോദ്യം. താൻ മണ്ഡലത്തിൽ ഇല്ലായിരുന്നു എന്ന് പറയാൻ അനിൽ കുമാർ ആരാണ് എന്നും ചാണ്ടി ഉമ്മൻ ചോദിച്ചിരുന്നു. ഈ ചോദ്യങ്ങൾക്കുള്ള മറുപടിയായി മുൻ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണെന്നായിരുന്നു അനിൽ കുമാറിന്‍റെ പ്രതികരണം.

Also read :'ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കാൻ ശ്രമം, പുതുപ്പള്ളിയിൽ അയോദ്ധ്യ ആവർത്തിക്കുന്നോ'... അഡ്വ കെ അനില്‍കുമാറിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

ABOUT THE AUTHOR

...view details