കേരളം

kerala

താന്‍ മരിച്ചുവെന്ന് പ്രചരിച്ചത് വ്യാജ വാര്‍ത്ത; പ്രതികരിച്ച് നടൻ ടി എസ് രാജു

ETV Bharat / videos

'മരിച്ചെന്ന വ്യാജ പ്രചരണം വിഷമമുണ്ടാക്കി' ; പ്രതികരണവുമായി നടന്‍ ടി എസ്‌ രാജു - ടി എസ് രാജു

By

Published : Jun 27, 2023, 7:38 PM IST

കൊല്ലം : താന്‍ മരിച്ചെന്ന് നവമാധ്യമങ്ങളിലൂടെയുണ്ടായ വ്യാജ പ്രചരണം വിഷമം ഉണ്ടാക്കിയെന്ന് നടൻ ടി എസ് രാജു. താൻ ജീവനോടെ ഉണ്ട്. 
പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. 'വ്യാജവാർത്ത കാരണം പുറത്തേക്ക് ഇറങ്ങാൻ സാധിക്കുന്നില്ല. സമീപവാസികൾ മരണവിവരം അറിയാൻ വീട്ടിലെത്തി. സഹോദരങ്ങൾ എല്ലാവരും നവ മാധ്യമ വാർത്ത കണ്ട് വിഷമിച്ചു.

രാവിലെ മുതൽ ഫോൺ കോളുകള്‍ വരികയാണ്. ആരാണിതിന് പിന്നില്ലെന്ന് അറിയില്ല. ഞാന്‍ അടുത്ത സമയത്ത് അഭിനയിച്ച ഞാൻ കർണന്‍ എന്ന സിനിമയിൽ മരിച്ച് കിടക്കുന്നതായി ഒരു സീനുണ്ട്. അത് സിനിമയുടെപ്രമോഷന് വേണ്ടി പലർക്കും അയച്ചുകൊടുത്തിട്ടുണ്ട്. അതുകണ്ട് ആരോ തെറ്റിദ്ധരിച്ച് ആദരാഞ്ജലികള്‍ അർപ്പിച്ചതാകാമെന്നാണ് നിഗമനം' - ടി എസ് രാജു പറഞ്ഞു.

മക്കള്‍ വിവരം അറിഞ്ഞപ്പോൾ തന്നെ വിളിച്ച് പറഞ്ഞു. അവർ പേടിച്ചില്ല. 20 വർഷമായി പനിയോ ജലദോഷമോ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'എന്നെ സ്നേഹിക്കാൻ എത്രത്തോളം ആരാധകരുണ്ടെന്ന് ഈ വാർത്ത വന്നത് മൂലം മനസിലാക്കാൻ കഴിഞ്ഞു. അതിൽ സന്തോഷമുണ്ട്' - ടി എസ് രാജു കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details