കേരളം

kerala

Actor Indrans on National Award

ETV Bharat / videos

Actor Indrans On National Award: 'ഇത് ഹോം സിനിമ ഇഷ്‌ടപ്പെട്ട എല്ലാവർക്കുമുള്ള അവാർഡ്‌'; ഇന്ദ്രന്‍സ് ഇടിവി ഭാരതിനോട്

By ETV Bharat Kerala Team

Published : Aug 24, 2023, 11:05 PM IST

പത്തനംതിട്ട: ദേശീയ ചലച്ചിത്ര അവാർഡ് (National Film Awards) ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിൽ അഭിമാനമുണ്ടെന്ന് പ്രതികരിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ നടന്‍ ഇന്ദ്രന്‍സ് (Indrans). തനിക്ക് അവാർഡ് കിട്ടുന്നതിനപ്പുറം ഒരുപാടുപേർ ഇഷ്‌ടപ്പെട്ട ഹോം (Home) എന്ന സിനിമക്ക് അവാർഡ് കിട്ടിയതിൽ സന്തോഷമെന്നും അദ്ദേഹം ഇടിവി ഭാരതിനോട് (ETV Bharat) പറഞ്ഞു. തനിക്ക് ലഭിച്ച അവാർഡ് ഹോം സിനിമ ഇഷ്‌ടപ്പെട്ട എല്ലാവർക്കുമുള്ള അവാർഡാണെന്നും ഇന്ദ്രൻസ് അറിയിച്ചു. പത്തനംതിട്ടയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന നടൻ ജയൻ ചേർത്തല (Jayan Cherthala) സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് ദേശീയ പുരസ്‌കാര വാർത്ത ഇന്ദ്രൻസ് അറിയുന്നത്. ഹോമിലെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്യേണ്ടി വന്നത് വളരെ യാദൃശ്ചികം ആയിരുന്നുവെന്ന് ഇന്ദ്രന്‍സ് മുമ്പ് പ്രതികരിച്ചിരുന്നു. ഒരിക്കലും തനിക്കുവേണ്ടി എഴുതപ്പെട്ട കഥാപാത്രം ആയിരുന്നില്ല ഹോമിലേതെന്നും തന്നെ കാസ്‌റ്റ് ചെയ്യുന്നതിന് മുമ്പ് ശ്രീനിവാസൻ ഉള്‍പ്പെടെ പല നടന്മാരെയും സംവിധായകനും നിർമാതാവും ആ കഥാപാത്രത്തിനായി ആലോചിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആ വ്യക്തികളുടെ അസൗകര്യം ഹോമിലേക്ക് തനിക്കുള്ള വഴി തുറന്നു കിട്ടുകയായിരുന്നുവെന്നും നടന്‍ ഇന്ദ്രന്‍സ് അറിയിച്ചിരുന്നു. കഥാപാത്രത്തെയും സിനിമയെയും ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടതിൽ വളരെയധികം സന്തോഷമുണ്ടെന്നും എല്ലാം ദൈവനിശ്ചയമായി കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details