കേരളം

kerala

Man Arrested in The Case of Acid Attack on Cow in kottayam

ETV Bharat / videos

കോട്ടയം പാമ്പാടി പങ്ങടയിൽ പശുവിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ചു - പശുവിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ചു

By ETV Bharat Kerala Team

Published : Jan 13, 2024, 10:12 PM IST

കോട്ടയം : കോട്ടയം പാമ്പാടി പങ്ങടയിൽ പശുവിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്‌തു ( Man Arrested in The Case of Acid Attack on Cow) . കോട്ടയം പാമ്പാടി പങ്ങട മുത്തേടത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുരേഷിന്‍റെ പശുവിന്‍റെ ദേഹത്താണ് അയൽവാസിയായ ബിനോയ് അതിക്രൂരമായ ആസിഡ് ആക്രമണം നടത്തിയത് ( Acid Attack ). സുരേഷിനോടുള്ള വൈരാഗ്യത്തിന്‍റെ പുറത്താണോ മിണ്ടാപ്രാണിയായ പശുവിന്‍റെ നേരെ ആസിഡ് ആക്രമണം നടത്തിയതെന്ന സംശയം പൊലീസിന് ഉണ്ട്. സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്തു. ഇയാൾക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നതായും പാമ്പാടി പൊലീസ് അറിയിച്ചു. പശുവിൻ്റെ കണ്ണിലും ശരീരത്തുമാണ് ബിനോയ് വലിയ അളവിൽ ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചത്. ( Acid Attack in Kottayam) ഇന്ന്  ( ജനുവരി 13 ശനി ) പകലായിരുന്നു  സംഭവം നടന്നത്. പ്രതിയെ പാമ്പാടി പൊലീസ് കസ്റ്റടിയിൽ എടുത്തു ( Accused was Arrested ).

ABOUT THE AUTHOR

...view details