കേരളം

kerala

ആസിഡ് ആക്രമണം

ETV Bharat / videos

കൊല്ലത്ത് ആശുപത്രി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ് - പുനലൂർ താലൂക്ക് ആശുപത്രി

By

Published : May 2, 2023, 9:20 AM IST

കൊല്ലം : പുനലൂർ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരേ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസമാണ് താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്‍റ് ചങ്ങനാശേരി സ്വദേശിനി നീതുവിന് നേരെ കണ്ണങ്കോട് സ്വദേശിയായ ഭർത്താവ് വിപിൻ രാജ് ആസിഡ് ഒഴിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്ന് വിപിൻ പൊലീസിന് മൊഴി നൽകി. 

സംഭവ ശേഷം ഉപേക്ഷിച്ച ബാക്കി വന്ന ആസിഡും കുപ്പിയും പുനലൂരിലെ സ്വകാര്യ വാഹന പാർക്കിങ് കേന്ദ്രത്തിൽ നിന്നും പൊലീസ് കണ്ടെടുത്തു. വിപിന് ആസിഡ് നൽകിയെത് ആരാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. വിപിന് നീതുവിനെ സംശയമായിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പുനലൂർ പൊലീസ് വ്യക്തമാക്കി. 

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. മുഖത്ത് 90% പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കണ്ണിൻ്റെ കാഴ്‌ചയ്ക്കടക്കം തകരാർ സംഭവിച്ചിട്ടുള്ളതായാണ് വിവരം.

ഏപ്രിൽ 30നായിരുന്നു സംഭവം. ആശുപത്രിയുടെ സമീപം വിപിനും നീതുവും സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും കൈയിൽ കരുതിയ ആസിഡ് വിപിൻ നീതുവിന്‍റെ മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ ഞായറാഴ്‌ച രാത്രിയോടെ തന്നെ പൊലീസ് പിടികൂടി. 

ABOUT THE AUTHOR

...view details