video: കുരമ്പാലയിൽ ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം - എം സി റോഡിൽ അപകടം
പത്തനംതിട്ട :പന്തളത്ത് എം സി റോഡിൽ കുരമ്പാലയിൽ ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്‌ടപ്പെട്ട ജീപ്പ് രണ്ട് സ്‌കൂട്ടറിലും ഒരു കാറിലും ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. കൊല്ലം കൈപ്പറ്റ സ്വദേശി മിലാസ്ഖാൻ എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. സ്‌കൂട്ടർ യാത്രികയായിരുന്ന കുളനട, മാന്തുക സ്വദേശിനി ആര്യയ്‌ക്കും ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മൂന്ന് പേരെയും ചെങ്ങന്നൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലത്ത് ഇന്നലെ ഒരേ സ്ഥലത്ത് രണ്ട് വാഹനാപകടം : കൊല്ലം ബൈപ്പാസിൽ ഇന്നലെ രണ്ട് വാഹനാപകടങ്ങൾ സംഭവിച്ചു. മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. മങ്ങാട് പാലത്തിന് സമീപത്ത് വച്ച് കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്‌ണൻ, ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. അമിത വേഗത്തിൽ എത്തിയ മറ്റൊരു കാർ ഇവർ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മങ്ങാട് പാലത്തിൽ വച്ച് നിർമാണത്തിലിരുന്ന ഓടയിൽ തട്ടി ബൈക്ക് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. കൊല്ലം കലക്‌ടറേറ്റിലെ ജീവനക്കാരനായ രഞ്ജിത്താണ് മരിച്ചത്.
More read :കൊല്ലം ബൈപ്പാസിൽ രണ്ട് വാഹനാപകടങ്ങളിൽ 3 പേർ മരിച്ചു