കേരളം

kerala

Several people were injured when a temporary footbridge collapsed during the Christmas cribs exhibition

ETV Bharat / videos

പുല്‍ക്കൂട് പ്രദര്‍ശനത്തിനിടെ തിരുവനന്തപുരത്ത് നടപ്പാലം തകര്‍ന്നു ; നിരവധി പേര്‍ക്ക് പരിക്ക് - പുല്‍ക്കൂട് പ്രദര്‍ശനത്തിനിടെ നടപ്പാലം തകര്‍ന്നു

By ETV Bharat Kerala Team

Published : Dec 26, 2023, 10:36 AM IST

തിരുവനന്തപുരം : കാഞ്ഞിരംകുളം പൂവാര്‍ ബൈപ്പാസിന് സമീപം ക്രിസ്‌തുമസ് പുല്‍ക്കൂട് പ്രദര്‍ശനത്തിനിടെ താത്കാലിക നടപ്പാലം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്  (Accident in Christmas cribs exhibition). തിങ്കളാഴ്‌ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. പത്തോളം പേര്‍ പാലത്തിന്‍റെ മുകളില്‍ നില്‍ക്കുമ്പോഴാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ ചിലരുടെ കാലിനും തലയ്ക്കും പരിക്കേറ്റതായാണ് വിവരം.8 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിരുപുറം ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ മത്സരത്തിന്‍റെ ഭാഗമായി നിര്‍മ്മിച്ച താത്കാലിക പാലമാണ് തകര്‍ന്ന് വീണത്. തടി കൊണ്ട് ഉണ്ടാക്കിയ പാലം തകര്‍ന്ന് പരിക്കേറ്റവരെ ഉടന്‍ തന്നെ ആംബുലന്‍സില്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് പേരുടെ കൈയ്ക്കും തലയ്ക്കും‌ പരിക്കേറ്റതിനാല്‍ നിരീക്ഷണത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൃത്രിമമായി നിര്‍മ്മിച്ച വെള്ളച്ചാട്ടം കാണാവുന്ന തരത്തിലായിരുന്നു തടി കൊണ്ടുള്ള പാലം ഒരുക്കിയിരുന്നത്. അനുവദിച്ചതിലധികം ആളുകള്‍ ഒരേ സമയം പാലത്തില്‍ കയറിയതാണ് അപകട കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്. 

ABOUT THE AUTHOR

...view details