കേരളം

kerala

accident death in kottayam

ETV Bharat / videos

കോട്ടയത്ത് ഓട്ടോറിക്ഷ പാറക്കുളത്തിലേക്ക് മറിഞ്ഞു ; ഡ്രൈവർക്ക് ദാരുണാന്ത്യം - അപകട മരണം

By

Published : Jul 28, 2023, 11:31 AM IST

കോട്ടയം : പുതുപ്പള്ളിക്ക് സമീപം തോട്ടയ്ക്കാട് ഓട്ടോറിക്ഷ പാറക്കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.
തോട്ടയ്ക്കാട് സ്വദേശി അജേഷിനാണ് (34) ജീവഹാനിയുണ്ടായത്. വ്യാഴാഴ്‌ച രാത്രി 8 മണിയോടെ യാത്രക്കാരെ ഇറക്കിയ ശേഷം മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം. 

റോഡിനോട് ചേർന്നുള്ള 150 അടിയിലേറെ താഴ്‌ചയുള്ള പാറക്കുളത്തിലേക്ക് ഓട്ടോ വീഴുകയായിരുന്നു. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് തെന്നി മാറിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കുളത്തിന് സമീപത്ത് കൂടിയാണ് റോഡ് കടന്നുപോകുന്നത്. ഇവിടെ സംരക്ഷണ ഭിത്തിയോ വേലിയോ ഇല്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പല തവണ പഞ്ചായത്തിലടക്കം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. 

വ്യാഴാഴ്‌ച രാത്രിയാണ് അപകടം ഉണ്ടായതെങ്കിലും വിവരം ഇന്നലെ രാവിലെയാണ് ആളുകൾ അറിഞ്ഞത്. അജേഷിനെ കാണാതായതിനെ തുടർന്ന് രാത്രി മുതൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ കുളത്തിൽ ഓട്ടോയുടെ സ്റ്റെപ്പിനി ടയർ കണ്ടതോടെയാണ് വാഹനം കുളത്തിൽ വീണതാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് ഫയർ ഫോഴ്‌സ് അടക്കം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് അജേഷിന്‍റെ മൃതദേഹവും വാഹനവും കണ്ടെത്തിയത്.

ABOUT THE AUTHOR

...view details