കേരളം

kerala

അബ്‌ദുല്‍ നാസര്‍ മദനി

ETV Bharat / videos

Mahdani Reached | അബ്‌ദുല്‍ നാസര്‍ മഅദനി കേരളത്തിലെത്തി, വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് നൂറുകണക്കിന് പിഡിപി പ്രവർത്തകർ - Thiruvananthapuram Domestic Airport

By

Published : Jul 20, 2023, 4:28 PM IST

തിരുവനന്തപുരം : പിഡിപി ചെയർമാൻ അബ്‌ദുല്‍ നാസര്‍ മഅദനിക്ക് തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ വൻ സ്വീകരണം. നൂറുകണക്കിന് പിഡിപി പ്രവർത്തകരാണ് മഅദനിയെ സ്വീകരിക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. രാവിലെ ഒൻപത് മണിക്ക് ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെട്ട മഅദനി 1.05 ഓടെയാണ് തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ എത്തിയത്. രക്തസമ്മർദത്തിൽ ഉണ്ടായ വ്യതിയാനത്തെ തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ സംഘം പരിശോധിച്ച ശേഷമാണ് വിമാനത്താവളത്തിൽ നിന്നും 1.30 ഓടെ പുറത്തേക്ക് കൊണ്ടുവന്നത്. പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിലാണ് അദ്ദേഹത്തെ അൻവാർശേരിയിലേക്ക് കൊണ്ടുപോയത്. കുടുംബവും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ജാമ്യവ്യവസ്ഥകളിൽ സുപ്രീം കോടതി ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് മഅദനി കേരളത്തിലേക്കെത്തുന്നത്. അതേസമയം, കൊല്ലം ജില്ലയിൽ തങ്ങുന്ന മഅദനി 15 ദിവസത്തിലൊരിക്കൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ജില്ലയ്‌ക്ക് പുറത്ത് ചികിത്സ ആവശ്യങ്ങൾക്കായി പോകണമെങ്കിൽ പൊലീസ് അനുമതിയോടെ മാത്രം പോകാം എന്നും കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ നാട്ടിൽ പോകാൻ കർണാടക പൊലീസിന്‍റെ അകമ്പടി വേണമെന്നോ, കേരള പൊലീസ് സുരക്ഷ നൽകണമെന്നോ കോടതി നിർദേശിച്ചിട്ടില്ല. അസുഖ ബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങൾ അൻവാര്‍ശേരിയിൽ കഴിഞ്ഞ ശേഷം മാത്രമേ ചികിത്സ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകൂ എന്നാണ് ലഭ്യമാകുന്ന വിവരം. ബെംഗളൂരു വിട്ട് പുറത്ത് പോകരുതെന്ന ജാമ്യവ്യവസ്ഥ മാറ്റിയാണ് സ്വന്തം നാടായ കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ മഅദനിക്ക് സുപ്രീം കോടതി അനുമതി നൽകിയത്. 

ABOUT THE AUTHOR

...view details