AA Rahim MP On Mathew Kuzhalnadan: 'മാത്യു കുഴല്‍നാടന് അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോം, കെപിസിസി ചികിത്സ നല്‍കണം': എ എ റഹീം എംപി
Published : Oct 23, 2023, 7:49 AM IST
തിരുവനന്തപുരം : മാത്യു കുഴല്‍നാടന്‍റെ ആരോപണങ്ങള്‍ ശ്രദ്ധ നേടാനാണെന്നും കെപിസിസി അദ്ദേഹത്തിന് ചികിത്സ നല്‍കണമെന്നും എ എ റഹീം എംപി (AA Rahim MP On Mathew Kuzhalnadan). അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോമാണ് അദ്ദേഹത്തിന്. വീണ വിജയന്‍റെ കമ്പനിക്ക് ലഭിച്ച സേവനങ്ങള്‍ക്ക് ഐജിഎസ്‌ടി തുക അടച്ചിട്ടുണ്ടെന്ന വിവരം പുറത്ത് വന്നിട്ട് 24 മണിക്കൂറായി. എന്ത് കൊണ്ടാണ് അദ്ദേഹം മാപ്പ് പറയാന്‍ തയാറാകാത്തത്. സ്വന്തം പാര്‍ട്ടിയില്‍ ബാക്കിയുള്ളവരെ തട്ടി സ്ഥാനത്ത് വരണമെന്നതാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. അതിനുവേണ്ടിയുള്ള പ്രഫഷണല്‍ ടച്ചാണ് ഈ ആരോപണം. അങ്ങേയറ്റം അപലപനീയമായ സംഭവമാണ്. മാപ്പ് പറയാന്‍ താന്‍ ആവശ്യപ്പെടുന്നില്ല. സിപിഎം (CPM) നേരിട്ട് ആവശ്യപ്പെടണമെന്ന് പറഞ്ഞതിന്‍റെ ഉദ്ദേശം എന്താണ്? രോഗത്തിന്‍റെ ഭാഗമാണതെന്നും എ എ റഹിം പറഞ്ഞു. കെപിസിസി തന്നെ അദ്ദേഹത്തിന് മതിയായ ചികിത്സ നല്‍കണം. അതിനുള്ള സഹായം നന്‍കാന്‍ ഞങ്ങളും തയാറാണ്. രോഗം പരിഹരിക്കാന്‍ കെപിസിസി (KPCC) മുന്‍കൈയെടുക്കണമെന്നും എ എ റഹീം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്‍റെ ശക്തമായ ആര്‍എസ്‌എസ് (RSS) വിരുദ്ധ നിലപാടിനെ ഡിവൈഎഫ്ഐ സ്വാഗതം ചെയ്യുന്നതായും എ എ റഹിം പറഞ്ഞു. നിലപാട് മാതൃകാപരമാണ്. കോണ്‍ഗ്രസ് ഇത്തരം നിലപാട് സ്വീകരിക്കുന്നില്ല. ആര്‍എസ്‌എസിനെ അനുകൂലിച്ചും അനുകരിച്ചുമാണ് കോണ്‍ഗ്രസ് (Congress) നിലപാട്. തീവ്ര വര്‍ഗീയ രാഷ്ട്രീയത്തിന് കോണ്‍ഗ്രസ് വിധേയരാവാന്‍ പാടില്ല. ബിജെപിയെ തുരത്തി വേണം കോണ്‍ഗ്രസ് തിരുത്താന്‍. കോണ്‍ഗ്രസ് നിലപാട് പുനഃപരിശോധിക്കണമെന്നും ആത്മപരിശോധന നടത്തണമെന്നും എ എ റഹിം എംപി ആവശ്യപ്പെട്ടു.