കേരളം

kerala

എ കെ ശശീന്ദ്രൻ

ETV Bharat / videos

A K Saseendran | മുട്ടിൽ മരം മുറി : പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ - മുട്ടിൽ മരം മുറി

By

Published : Jul 23, 2023, 4:59 PM IST

കോട്ടയം:മുട്ടിൽ മരം മുറി കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. പിടിച്ചെടുത്ത മരത്തിന്‍റെ ശാസ്‌ത്രീയ പരിശോധനകൾ നടത്തിയെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു. പല കേസുകളും ഒന്ന് രണ്ട് ആഴ്‌ചകൾ കൊണ്ട് തെളിയിച്ചിട്ടുള്ളതല്ല. അന്വേഷണ ഏജൻസികൾ എല്ലാ കാര്യവും പരിശോധിക്കുന്നുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നുണ്ട്. അന്വേഷണം ശരിയായ ദിശയിലാണ് മുന്നേറുന്നത്. അതിനാൽ തന്നെ ചെറിയ കാലതാമസം ഉണ്ടായേക്കുമെന്നും മന്ത്രി പറഞ്ഞു. മരം മുറിച്ച ഭൂമി പട്ടയ ഭൂമിയാണോ എന്ന് വ്യക്തമാക്കേണ്ടത് റവന്യൂ വകുപ്പാണ്. കുറ്റപത്രം സമർപ്പിക്കുന്നതിനായി എല്ലാ വിവരങ്ങളും വനം വകുപ്പ് നൽകി കഴിഞ്ഞു. പ്രതികൾക്ക് കടുത്ത ശിക്ഷ സർക്കാർ ഉറപ്പുവരുത്തും. അനന്തര നടപടികൾ ഉടൻ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മുട്ടിൽ മരം മുറി കേസിൽ പിടിച്ചെടുത്ത മരങ്ങളുടെ ഡിഎൻഎ പരിശോധന ഫലം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കേസിൽ ഭൂ ഉടമകളുടെ പേരിൽ നൽകിയ ഏഴ് അപേക്ഷകളും വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. ഇതോടെയാണ് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്.

ABOUT THE AUTHOR

...view details