Dog Attack | ബെംഗളൂരുവില്‍ നാല് വയസുകാരിയെ ആക്രമിച്ച് വളര്‍ത്തുനായ ; ഗുരുതര പരിക്ക് - ബെംഗളൂരു
ബെംഗളൂരു : കര്‍ണാടകയില്‍ നാല് വയസുകാരിയെ ആക്രമിച്ച് വളര്‍ത്തുനായ. കെ ആര്‍ പുരയില്‍ ബസവന്‍പൂര്‍ മെയിന്‍ റോഡിന് സമീപത്തുള്ള കൃഷ്‌ണ സിനിമ തിയേറ്ററിന് സമീപം ബുധനാഴ്‌ച രാവിലെയായിരുന്നു സംഭവം. അമ്മയോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന കുട്ടിയെ വളര്‍ത്തുനായയായ ജെര്‍മന്‍ ഷെപ്പേര്‍ഡ് ആക്രമിക്കുകയായിരുന്നു.
ചന്ദ്രശേഖര്‍, ഷീല ദമ്പതികളുടെ മകളാണ് ആക്രമണത്തിനിരയായ നാല് വയസുകാരി. രാവിലെ 7.30 ഓടെ സുഹൃത്തിന്‍റെ വീട്ടില്‍ കളിക്കുന്നതിനായി അമ്മയ്‌ക്കൊപ്പം പോയതായിരുന്നു കുട്ടി. ഈ സമയം ആനന്ദ് എന്ന വ്യക്തിയുടെ വളര്‍ത്തുനായ കുട്ടിയെ ആക്രമിക്കുകയായിരുന്നു.
കുട്ടിക്ക് ഗുരുതര പരിക്ക് : കുട്ടിയുടെ കൈയ്‌ക്കും ഷോള്‍ഡറിനുമാണ് പരിക്കേറ്റത്. കുട്ടിയുടെ കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ ആളുകള്‍ കുട്ടിയെ നായയില്‍ നിന്നും രക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കെ ആര്‍ പുര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.
തുടര്‍ന്ന് കുട്ടിയെ നഗരത്തിലെ വിക്‌ടോറിയ ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്‌തു. കുട്ടിയെ വളര്‍ത്തുനായ ആക്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
13 വയസുകാരന്‍ തെരുവുനായകളുടെ ആക്രമണത്തില്‍ മരിച്ചു :ഇക്കഴിഞ്ഞ ഏപ്രില്‍ മാസം ഉത്തർപ്രദേശിലെ കനൗജ് നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് 13 വയസുകാരന്‍ മരണപ്പെട്ടിരുന്നു. മാതാപിതാക്കളോട് ദേഷ്യപ്പെട്ട് വീട്ടിൽ നിന്ന് ഇറങ്ങിയ ബാലനെ തെരുവുനായ്‌ക്കൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മൃതദേഹം വിവിധ കഷണങ്ങളായിരുന്നു.
സദർ കോട്‌വാലി പ്രദേശത്തെ പഴയ പൊലീസ് ലൈനിൽ സ്ഥിതി ചെയ്യുന്ന കാൻഷിറാം കോളനിയിലായിരുന്നു സംഭവം. ഇവിടെയാണ് ഓംകാർ കുശ്‌വാഹ കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മകനായ പ്രിൻസ് (13) ചില പ്രശ്‌നങ്ങളുടെ പേരിൽ കുടുംബാംഗങ്ങളോട് ദേഷ്യപ്പെട്ടിരുന്നു. വഴക്കിനെ തുടർന്ന് വീട്ടുകാരെ അറിയിക്കാതെ പ്രിൻസ് വീടുവിട്ടിറങ്ങുകയായിരുന്നു.
ഇതിനിടെയാണ് തെരുവ് നായ്ക്കൾ കുട്ടിയെ ആക്രമിക്കുന്നത്. അടുത്ത ദിവസം രാവിലെ മക്രന്ദനഗറിലെ പവർ ഹൗസിന് സമീപം റോഡരികിൽ കൗമാരക്കാരന്‍റെ പല കഷ്‌ണങ്ങളായ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.