ഹൈദരാബാദില്‍ 1931 മുതലുള്ള അപൂര്‍വ വാഹനങ്ങളുടെ പ്രദര്‍ശനം - ക്യാപ്റ്റൻ കെ എഫ് പെസ്റ്റോൺജി
പലതരം വാഹനപ്രേമികളുണ്ട്. കാർ പ്രേമികൾ, ബൈക്ക് പ്രേമികൾ എന്നിങ്ങനെ. എന്നാൽ, വിന്‍റേജ് വാഹനങ്ങളെ പ്രേമിച്ച് ഇത്രയും നാൾ വാങ്ങി കൂട്ടിയ വിന്‍റേജ് വാഹനങ്ങൾ പ്രദർശിപ്പിച്ചിരിക്കുകയാണ് ആബിഡ്‌സിലെ ചെർമാസ് ഗ്രൂപ്പിന്‍റെ ഉടമ ക്യാപ്റ്റൻ കെ എഫ് പെസ്റ്റോൺജി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് ഹൈദരാബാദ് നഗരത്തിലെ വിന്‍റേജ് കാറുകളുടെ പ്രദർശനം. 1931 മുതൽ വാങ്ങിയ ബെൻസ്, റോൾസ് റോയ്‌സ് കമ്പനികളുടെ കാറുകളും ബുള്ളറ്റുകളുമാണ് പ്രദർശനത്തിന് അണിനിരന്നത്. ആബിഡ്‌സിലെ അദ്ദേഹത്തിന്‍റെ വീടിന് മുൻപിലായിരുന്നു വാഹനങ്ങളുടെ നീണ്ട നിര. പ്രദർശനം കാണാനെത്തിയതോ, ഒരു കൂട്ടം വാഹനപ്രേമികളും. പെസ്റ്റോൺജി ദേശീയ കാർ റേസർ ആയതിനാൽ, വിന്‍റേജ് കാറുകൾ ഒരു ഹോബിയായി വാങ്ങാറുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. പഴയ രംഗങ്ങൾ ചിത്രീകരിക്കാൻ സിനിമ പ്രവർത്തകരും ഈ കാറുകൾ തേടി എത്താറുണ്ടത്രേ..
Last Updated : Feb 3, 2023, 8:26 PM IST