വിശന്നുവലഞ്ഞ് കുഞ്ഞിപ്പരുന്ത്, തീറ്റയേകി കരുതല്‍ സ്‌പര്‍ശമായി അമ്മ: കാണാം ദൃശ്യങ്ങള്‍ - കാലിഫോർണിയ ബിഗ് ബിയർ തടാകം
പറക്കമുറ്റാത്ത കുഞ്ഞിനെ പരിചരിക്കുകയാണ് തള്ള പരുന്ത്. കാലിഫോർണിയ ബിഗ് ബിയർ തടാകത്തിന് സമീപത്തെ 145 അടി ഉയരമുള്ള പൈൻ മരത്തില്‍ നിന്നുള്ളതാണ് ഈ മാതൃസ്‌നേഹം തുളുമ്പുന്ന ദൃശ്യം. പ്രദേശവാസികളായ സുഹൃത്തുക്കൾ വെബ്ക്യാം മരത്തില്‍ ഘടിപ്പിച്ചാണ് വീഡിയോ ചിത്രീകരിച്ചത്. ഇണകളായ പരുന്തുകള്‍ നല്‍കുന്ന മത്സ്യവും മാംസവും കഴിച്ച് കുഞ്ഞിന് തൂക്കമേറിയതും ദൃശ്യത്തില്‍ വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം തള്ളപ്പരുന്ത് രണ്ട് മുട്ടകള്‍ ഇട്ടെങ്കിലും നഷ്‌ടപ്പെട്ടു. ഈ കുഞ്ഞിനെയെങ്കിലും വളര്‍ത്തി വലുതാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് 'പരുന്ത് ദമ്പതികള്‍'.
Last Updated : Feb 3, 2023, 8:20 PM IST
TAGGED:
കാലിഫോർണിയ ബിഗ് ബിയർ തടാകം