Video | ഓടുന്ന ലോറിക്ക് പാലത്തില്‍വച്ച് തീപിടിച്ചു, ഒന്നും നോക്കിയില്ല, നേരെ നദിയിലേക്ക് - തീപിടിച്ച ലോറി സൂര്യ നദിയിലേക്കിറക്കി ഡ്രൈവർ
പാൽഘർ : മഹാരാഷ്‌ട്രയിൽ ഓടുന്ന ലോറിക്ക് തീപിടിച്ചു. പൊടുന്നനെ ലോറി നദിയിലേക്കിറക്കി ഡ്രൈവറുടെ രക്ഷാപ്രവർത്തനം. മനോർ റോഡിൽ മസ്വാനിനടുത്ത് സൂര്യ നദിക്ക് കുറുകെയുള്ള പാലത്തില്‍ വച്ചാണ് ലോറിക്ക് തീപിടിച്ചത്. ലോറിയിലുണ്ടായിരുന്ന വൈക്കോൽക്കെട്ടുകളിലേക്ക് തീ ആളിപ്പടർന്നതോടെ ഡ്രൈവർ ലോറി നദിയിലേക്ക് നേരിട്ടിറക്കുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത്. സംഭവത്തിൽ വൈക്കോൽക്കെട്ടുകൾ കത്തിനശിച്ചെങ്കിലും ആളപായമില്ലാതെ രക്ഷപ്പെട്ടു.
Last Updated : Feb 3, 2023, 8:20 PM IST