ഓസ്‌കാര്‍ തൊട്ടരികെ... റെഡ് കാര്‍പെറ്റ് ഒരുങ്ങി - 93-ാമത് ഓസ്‌കർ
93-ാമത് ഓസ്‌കർ പുരസ്‌കാരനിശ ലോസ് ഏഞ്ചലസിൽ ഇന്ന് അരങ്ങേറും. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 5.30നാണ് ചടങ്ങ്. കൊവിഡ് മൂലം വൈകിയ പുരസ്കാരച്ചടങ്ങിന് കൊവിഡ് നിയന്ത്രണം പാലിച്ചുള്ള ചെറുസദസ് മാത്രമാണുള്ളത്. മൂന്ന് മണിക്കൂർ ചടങ്ങിൽ ഇത്തവണ കലാപരിപാടികളുണ്ടാകില്ല. അക്കാദമി അവാര്‍ഡിനുള്ള നാമനിര്‍ദേശങ്ങള്‍ മാര്‍ച്ച് 15ന് ഈ വര്‍ഷത്തെ പരിപാടിയുടെ ആതിഥേയരായ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും പ്രഖ്യാപിച്ചിരുന്നു. ലൈവ്സ്ട്രീമിലൂടെ 23 വിഭാഗങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയിരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഓസ്‌കര്‍ നോമിനേഷനുകള്‍ വളരെ വൈവിധ്യപൂര്‍ണമായതിനാല്‍ ഈ വര്‍ഷത്തെ ചടങ്ങ് കാണാന്‍ എല്ലാവരും ആവേശത്തിലാണ്.