VIDEO | പലകുറി കൊത്താനാഞ്ഞ് വമ്പന്‍ രാജവെമ്പാല ; വരുതിയിലാക്കിയത് അതിസാഹസികമായി - കര്‍ണാടകത്തില്‍ രാജവെമ്പാലയെ പിടികൂടി
ഷിമോഗ: കര്‍ണാടകയിലെ കീരക്കൊപ്പ ഗ്രാമത്തില്‍ നിന്നും വമ്പന്‍ രാജവെമ്പാലയെ സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. പ്രദേശവാസിയായ ആനന്ദ് നായ്ക്കറുടെ വീട്ടിലെ ശൗചാലയത്തിലാണ് 11 അടി നീളമുള്ള പാമ്പിനെ കണ്ടത്. ഇതോടെ ഇയാള്‍ വിവരം പാമ്പ് പിടുത്തക്കാരനായ കിരണിനെ അറിയിച്ചു. അര മണിക്കൂറില്‍ കൂടുതല്‍ നേരം നടത്തിയ ശ്രമത്തിന് ഒടുവിലാണ് പാമ്പിനെ പിടികൂടിയത്. ഇതിനിടെ നിരവധി തവണ കിരണിനെ ആക്രമിക്കാനായി പാമ്പ് ശ്രമിച്ചിരുന്നു. പിടികൂടിയ പാമ്പിനെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി.
Last Updated : Feb 3, 2023, 8:22 PM IST
TAGGED:
രാജവെമ്പാലയെ പിടികൂടി