Video| നാടൻപാട്ടിനൊപ്പം 40 മിനിട്ട് നൃത്തം ചെയ്‌ത് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ; കാണാം വീഡിയോ - വീരമക്കള കുനിത ഡാൻസ്
മൈസൂർ: സ്വന്തം ഗ്രാമമായ സിദ്ധരാമനയിലെ സിദ്ധരാമേശ്വര ക്ഷേത്രത്തിൽ നൃത്തം ചെയ്‌ത് കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. ഗ്രാമവാസികളുടെ പ്രാദേശി നൃത്തമായ വീരമക്കള കുനിത ഡാൻസിനൊപ്പമാണ് പ്രതിപക്ഷ നേതാവ് ചുവട് വച്ചത്. 40 മിനിറ്റോളം സിദ്ധരാമയ്യ പ്രദേശവാസികള്‍ക്കൊപ്പം നൃത്തം ചെയ്‌തു. നാടൻ പാട്ടിന്‍റെ താളത്തിനൊത്ത് സിദ്ധരാമയ്യ ചുവടുവയ്ക്കുന്നത് കാണാൻ നിരവധി പേരാണ് പ്രദേശത്ത് തടിച്ചു കൂടിയത്.
Last Updated : Feb 3, 2023, 8:20 PM IST