കെ റയില്‍ സമര സമിതി പൊലീസ് സ്റ്റേഷൻ ഉപരോധം അവസാനിപ്പിച്ചു; കസ്റ്റഡിയിലുള്ളവരെ വിട്ടയക്കുമെന്ന് പൊലീസ് - കെ റെയിലില്‍ പ്രതിഷേധം
കോട്ടയം: പൊലീസ് സ്റ്റേഷന്‍ ഉപരോധം കെ റയില്‍ സമര സമിതി അവസാനിപ്പിച്ചു. കസ്റ്റഡിയിലുള്ളവരെ വിട്ടയയ്ക്കുന്ന കാര്യത്തിൽ അനുഭാവ പൂർണമായ തീരുമാനം ഉണ്ടാകുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. മുൻ മന്ത്രി കെസി ജോസഫ്, ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോൻ തുടങ്ങിയവരുമായി പൊലീസ് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. ചങ്ങനാശേരിയില്‍ കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് സമരക്കാരില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Last Updated : Feb 3, 2023, 8:20 PM IST