തൃശ്ശൂർ മണ്ണുത്തിയിൽ വൻ പുകയില വേട്ട - മണ്ണുത്തി
തൃശ്ശൂർ: മണ്ണുത്തിയിൽ കാറിൽ കടത്താൻ ശ്രമിച്ച 600 കിലോ ഹാൻസ് അടക്കമുളള പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. സംഭവത്തില്‍ പെരുമ്പാവൂർ സ്വദേശികളായ സക്കീർ, ആഷിക്ക് എന്നിവരെ എക്സൈസ് ഇന്‍റലിജൻസ് പിടികൂടി. തമിഴ്നാട്ടിൽ നിന്നും പുകയില ഉൽപന്നങ്ങൾ കടത്തിക്കൊണ്ടു വന്ന് ഉയർന്ന വിലയിൽ വിൽക്കുകയായിരുന്നുവെന്ന് പ്രതികൾ പറഞ്ഞു. വിദ്യാർഥികൾ അടക്കമുള്ളവർക്കാണ് ഇവർ പുകയില ഉൽപന്നങ്ങൾ വിറ്റിരുന്നത്.