നിസാരം....വയസ് 55, തണുപ്പ് മൈനസ് 30 ഡിഗ്രി, സ്ഥലം ലഡാക്ക്, 65 പുഷ് അപ്പ് എടുത്ത് അർധസൈനികൻ; ദൃശ്യങ്ങള്‍ വൈറല്‍ - itbp commandant completes 65 push-ups
ലഡാക്കിലെ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ പുഷ് അപ്പ് എടുക്കുന്ന ടിബറ്റർ ബോർഡർ പൊലീസ് ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. ഐടിബിപി ഉദ്യോഗസ്ഥനായ കമാൻഡന്‍റ് രത്തന്‍ സിങ് സോണലാണ് പര്‍വതാരോഹണത്തിനിടെ 65 പുഷ് അപ്പ് എടുത്തത്. 17,500 അടി ഉയരത്തില്‍ വച്ചായിരുന്നു 55 കാരനായ രത്തൻ സിങ് സോണലിന്‍റെ പ്രകടനം. മൈനസ് 30 ഡിഗ്രി സെൽഷ്യസായിരുന്നു അപ്പോഴത്തെ താപനില. ഐടിബിപി അവരുടെ ട്വിറ്റര്‍ പേജില്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ പങ്കുവച്ചതോടെ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. ഫെബ്രുവരി 20നാണ് രത്തന്‍ സിങ് സോണല്‍ ഉള്‍പ്പെടുന്ന ആറംഗ സംഘം, ഹിമാലയന്‍ പർവതനിരയില്‍പ്പെട്ട 20,177 അടി ഉയരമുള്ള കർസോക് കാംഗ്രി കൊടുമുടിയിയുടെ മുകളിലെത്തിയത്.
Last Updated : Feb 3, 2023, 8:17 PM IST