അറ്റ്‌ലാന്‍റാ വെടിവെപ്പിന്‍റെ പൂര്‍ണ ദൃശ്യങ്ങള്‍ - അമേരിക്ക വെടിവെപ്പ്
വാഷിങ്ടണ്‍: അറ്റ്‌ലാന്‍റയില്‍ പൊലീസിന്‍റെ വെടിയേറ്റ് കറുത്ത വര്‍ഗക്കാരൻ മരിച്ചതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥന്‍റെ യൂണിഫോമില്‍ ഘടിപ്പിച്ച ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. 27കാരനായ റായ്‌ഷാർഡ് ബ്രൂക്‌സിനെയാണ് പൊലീസ് വെടിവച്ചു കൊന്നത്. അറ്റ്ലാന്‍റയിലെ ഒരു റെസ്റ്റോറന്‍റിന് മുന്നിലായിരുന്നു സംഭവം.