നെതന്യാഹുവിന്‍റെ രാജി; കൊവിഡ് മാനദണ്ഡങ്ങൾ അവഗണിച്ച് ആയിരങ്ങൾ പ്രതിഷേധത്തിൽ
ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ രാജി ആവശ്യപ്പെട്ട്, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രതിഷേധസമരം. പ്രതിഷേധവുമായി തടിച്ചുകൂടിയവരെ പൊലീസ് നീക്കം ചെയ്‌തു. ആയിരക്കണക്കിന് ആളുകളാണ് ഞായറാഴ്‌ച വൈകിട്ട് ജറുസലേമിൽ ഒത്തുചേർന്നത്. വഞ്ചന, വിശ്വാസലംഘനം, കൈക്കൂലി വാങ്ങി എന്നിവയാണ് നെതന്യാഹുവിനെതിരായ ആരോപണങ്ങൾ.