ഷാങ്ഹായ് ഉച്ചകോടിയിൽ നയതന്ത്രമര്യാദ പാലിക്കാതെ പാകിസ്ഥാന്‍ പ്രധാനമന്ത്രി - പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ കാൻ ഷാങ്ഹായി ഉച്ചകോടിയിൽ
കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെക്കില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായി ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിനിടെ നയതന്ത്ര മര്യാദ തെറ്റിച്ച് പാക് പ്രാധനമന്ത്രി ഇമ്രാൻ ഖാൻ. ഉദ്ഘാടന ചടങ്ങിൽ മറ്റു ലോക നേതാക്കൾ എഴുന്നേറ്റു നിന്നപ്പോൾ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കാത്ത ഇമ്രാന്‍ ഖാനെതിരെ സമൂഹ മാധ്യമങ്ങളിലും രൂഷ വിമര്‍ശനമാണ് ഉയരുന്നത്. ഇസ്ലാമിക് രാഷ്ട്ര സംഘടനയുടെ (ഒ.ഐ.സി) പതിനാലാമത് ഉച്ചകോടിയിലും ഇമ്രാൻ ഖാൻ നയതന്ത്ര മര്യാദ ലംഘിച്ചിട്ടുണ്ട്. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിനോട് സംസാരിക്കവെ പരിഭാഷകൻ സന്ദേശം കൈമാറുന്നതിന് മുൻപ് ഖാൻ നടന്ന് നീങ്ങിയതും വിവാദമായിരുന്നു.