ന്യൂസിലാൻഡ് കൊവിഡ് മുക്തമായിട്ട് 100 ദിനം പിന്നിട്ടു - കൊറോണ വൈറസ്
ഓക്ക്‌ലാൻഡ്: അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങൾ കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പരാജയപ്പെട്ട സാഹചര്യത്തിൽ കൊവിഡ് പോരാട്ടത്തിൽ വിജയം നേടി ന്യൂസിലൻഡ്. ന്യൂസിലൻഡ് കൊവിഡ് മുക്തമായിട്ട് 100 ദിനം പിന്നിട്ടു. അഞ്ച് മില്യൺ ജനസംഖ്യയുള്ള ന്യൂസിലൻഡിലെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ബാറുകൾ, റസ്‌റ്റോറന്‍റുകൾ, സ്റ്റേഡിയം തുടങ്ങിയ ജനങ്ങൾ ഒത്തു ചേരുന്ന സ്ഥലങ്ങളെല്ലാം പ്രവർത്തനം പുനരാരംഭിച്ചു. അതേസമയം, ഭാവിയിൽ കൊവിഡ് പടർന്ന് പിടിക്കാനുള്ള സാധ്യതയും ചിലർ പ്രകടപ്പിക്കുന്നുണ്ട്.