തീതുപ്പി എത്‌ന അഗ്നിപര്‍വതം; രാത്രിക്കാഴ്‌ച മനോഹരം - പാരിസ്
പാരിസ്: യൂറോപ്പിലെ ഏറ്റവും സജീവമായ എത്ന പര്‍വതത്തില്‍ നിന്നുള്ള ലാവയൊഴുക്ക് ശക്തിപ്പെട്ടു. ഇറ്റലിയുളള്ള പര്‍വതത്തില്‍ നിന്നും വ്യാഴാഴ്‌ച രാത്രി മുതല്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ വൻ തോതിലാണ് ലാവ പുറത്തേക്കൊഴുകിയത്. രാത്രിയില്‍ തീതുപ്പുന്ന എത്‌ന അഗ്നിപര്‍തത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ഏത് നിമിഷവും പൊട്ടിത്തെറിക്കാനുള്ള സാഹചര്യമാണുള്ളതെന്നും, മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് വേണ്ട മുൻകരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.