വ്യാപാരമേഖലയില്‍ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്ന് ട്രംപ് - ഹൗഡി മോദി
ടെക്സസ്:വ്യാപാര മേഖലയില്‍ ഇന്ത്യയുമായുളള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 'ഇന്ത്യയിലേക്കുള്ള എൽ.എൻ.ജി, പ്രകൃതിവാതക കയറ്റുമതി വരും വർഷങ്ങളിൽ കൂടുതൽ മെച്ചപ്പെടും. ആരോഗ്യ മേഖല, സുരക്ഷ, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും. തീവ്ര ഇസ്ലാമിക ഭീകരവാദികളിൽ നിന്ന് സാധാരണ പൗരൻമാരെ സംരക്ഷിക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. ഇതിനായി ഇന്ത്യക്കൊപ്പം നിന്ന് നേരിടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഹൗഡി മോദിയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു ട്രംപ്.