നെഞ്ചിടിപ്പേറ്റി 'നൂല്‍പ്പാലത്തില്‍' നഥാന്‍ ; 80 മീറ്റർ ഉയരെ സുരക്ഷാസംവിധാനങ്ങളില്ലാതെ അതിസാഹസികത - ഫ്രഞ്ച് പൗരൻ നഥാൻ പോളിൻ
റിയോ ഡി ജനീറോയിൽ ബാബിലോണിയ, ഉർക്ക കുന്നുകളെ ബന്ധിപ്പിച്ച് ബീച്ചിന് കുറുകെ 500 മീറ്റർ സ്ലാക്ക് ലൈൻ അഭ്യാസം നടത്തി ഫ്രഞ്ച് പൗരൻ നഥാൻ പോളിൻ. ഭൂമിയിൽ നിന്ന് 80 മീറ്റർ ഉയരത്തിൽ സംരക്ഷണ സാമഗ്രികൾ ഇല്ലാതെയാണ് പോളിൻ സ്ലാക്ക് ലൈൻ അഭ്യാസം നടത്തിയത്. റിയോ ഡി ജനീറോയിൽ ആദ്യമായാണ് നഥാൻ പോളിൻ ഈ അതിസാഹസിക പ്രകടനം അവതരിപ്പിക്കുന്നത്. ലെസ് ട്രേസോഴ്‌സ് എന്ന പ്രൊജക്‌ടിന്‍റെ ഭാഗമായിരുന്നു പ്രകടനം. പാരിസ്ഥിതിക അവബോധം സൃഷ്‌ടിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ ദൂരം കീഴടക്കാനൊരുങ്ങുകയാണ് പോളിൻ